in ,

സച്ചിൻ സീസൺ പോയെന്ന് ഉറപ്പായി, ലെസ്‌കോയുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാകില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ചത് മുതൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ പരിക്കുകളുടെ കഷ്ടകാലം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മോശമായ ഫോമിൽ കേരള ബ്ലാസ്റ്റേഴ്സ് കളിതുടരുന്നതിനിടെയാണ് വമ്പൻ തിരിച്ചടിയായി സുപ്രധാന താരങ്ങൾക്ക് പരിക്ക് ബാധിക്കുന്നത്.

ഏറ്റവും അവസാനം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പരാജയപ്പെട്ടു. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ സച്ചിൻ സുരേഷ്, മാർക്കോ ലെസ്‌കോവിച് എന്നീ താരങ്ങൾക്കാണ് പരിക്ക് ബാധിച്ചത്.

സച്ചിൻ സുരേഷിന് നാലുമാസം എങ്കിലും കുറഞ്ഞത് കളിക്കളത്തിലേക്ക് തിരിച്ചെത്തുവാൻ എടുക്കും എന്നതിനാൽ ഈ സീസൺ നഷ്ടമാകുമെന്ന് ഉറപ്പാണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫൻസിലെ വന്മതിലായ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്‌കോവിച് ഇഞ്ചുറി അപ്ഡേറ്റ് ആണ് നിലവിൽ ആരാധകർ ചോദിക്കുന്നത്.

ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കാലിനു പരിക്കേറ്റ താരത്തിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്ന് വ്യക്തമല്ലെങ്കിലും അൽപം ദിവസങ്ങൾ താരത്തിന് ആവശ്യമാണെന്ന് ഉറപ്പാണ്. അതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഞായറാഴ്ച നടക്കുന്ന എഫ് സി ഗോവ മത്സരത്തിൽ മാർക്കോ ലെസ്‌കോവിചിനെ റിസ്ക് എടുത്ത് കളിപ്പിക്കാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് നിലവിലേ അപ്ഡേറ്റ്.

സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചത് വമ്പൻ തിരിച്ചടി🥵പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്..

ലൂണയെ നേരിടുക പ്രയാസമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളിയായ ബാംഗ്ലൂരുവിന്റെ പ്രമുഖ താരം..