ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട മികച്ച താരങ്ങളിൽ ഒരാളാണ് ഡിമിത്രയോസ് ഡയമന്റകൊസ്.ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ടോപ് സ്കോറർ അദ്ദേഹമാണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 42 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അതിൽ 27 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു.
മെയിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും.2022 ഓഗസ്റ്റിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സലിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാൻ ഒരുക്കമാണ്. എന്നാൽ ഈ ചർച്ചകൾ എങ്ങും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
മാത്രമല്ല ഡിമിക്ക് വേണ്ടി മൂന്നു ഐ എസ് എൽ ക്ലബ്ബുകൾ കൂടി രംഗത്തുണ്ട്.എന്നാൽ ഈ ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഒരു ക്ലബ് ഈസ്റ്റ് ബംഗാൾ എന്നാ രീതിയിൽ വാർത്തകളുണ്ട്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.