in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നോഹയ്‌ക്ക് പിന്നാലെ ഗോവയുടെ വമ്പൻ സ്രാവും ബ്ലാസ്റ്റേഴ്സിലെത്തുമോ?

മൊറോക്കൻ മുന്നേറ്റ താരം നോഹ സദോയിയെ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 100 ശതമാനം ഉറപ്പിക്കാൻ കഴിയുന്ന വാർത്ത സ്രോതസ്സുകളിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. നിലവിൽ എഫ്സി ഗോവയ്ക്ക് വേണ്ടി കളിക്കുന്ന നോഹ സീസൺ അവസാനം ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പിടും.

നോവയുടെ വരവിനോടപ്പം ചർച്ചയാകുന്നു മറ്റൊരു ഘടകമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പടിയിറക്കം. ആശാൻ ഈ സീസണ് ശേഷം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന റിപ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതോടെ ആശാന് പകരം ബ്ലാസ്റ്റേഴ്‌സ് രണ്ട് പരിശീലകരെ നോട്ടമിടുകയും ചെയ്തിരുന്നു.

ഇവാന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്സ് ആരാധകരിൽ പ്രധാനമായും ഉയർന്ന് കേൾക്കുന്ന പേരാണ് നിലവിലെ ഗോവൻ പരിശീലകനായ മനോലോ മാർക്കസിന്റെത്. ഗോവയിൽ ഈ സീസൺ അവസാനത്തോടെ മനോലോയുടെ കരാർ അവസാനിക്കും. കൂടാതെ വലിയ ആരാധകകൂട്ടായ്മയും ഫുട്ബോൾ സംസ്കാരവും ഇഷ്ടപ്പെടുന്ന പരിശീലകൻ കൂടിയാണ് മനോലോ. ഇത് രണ്ടും ബ്ലാസ്റ്റേഴ്സിൽ ഉണ്ട്താനും.

ഈ ഘടകങ്ങൾ മുൻ നിർത്തിയാണ് ഇവാന്റെ പകരക്കാരനായി മനോലോയുടെ പേര് ആരാധകർ നിർദേശിക്കുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നോഹയുടെ കാര്യത്തിലും ഉറപ്പ് വന്നിരിക്കുന്നത്. നോഹയുടെ വരവ് മനോലോയുടെ വരവിനെ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെയാണോ എന്നതാണ് ആരാധകർ ചോദിക്കുന്നത്.

ചില പരിശീലകർ ക്ലബ് വിടുമ്പോൾ അവരുടെ ക്ലബ്ബിലെ നിർണായക താരങ്ങളെ തന്റെ പുതിയ ക്ലബ്ബിൽ എത്തിക്കാറുണ്ട്. അതിന്റെ മുൻനീക്കമാണോ നോഹയുടെ ബ്ലാസ്റ്റേഴ്‌സ് വരവിന് പിന്നിലുള്ളത് എന്ന സംശയം ആരാധകർക്കുണ്ട്.

ഡിമിക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ഡിമാൻഡ് 🔥, മൂന്നു ക്ലബ്ബുകൾ പിന്നാലെ.

രാഹുലിന്റെ പകരക്കാരൻ; കിടിലൻ യുവതാരത്തെ സ്‌ക്വാഡിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്