in , , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

രാഹുലിന്റെ പകരക്കാരൻ; കിടിലൻ യുവതാരത്തെ സ്‌ക്വാഡിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി ഈ സീസണിൽ 15 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു അസിസ്റ്റ് മാത്രമാണ് താരം തന്റെ പേരിലാക്കിയത്. കൂടാതെ ഫോമില്ലാതെ അലയുകയാണ് താരമിപ്പോൾ.

ടീമിലെത്തിച്ചെങ്കിലും ടീമിലെത്താത്ത താരമാണ് ബികാഷ് സിങ് സഗോൾസേം. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്ഡോയിലാണ് ട്രാവൂ എഫ്സിയിൽ നിന്നും ബികാശിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. മധ്യനിരയിൽ അന്ന് ബ്ലാസ്റ്റേഴ്സിന് ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നതിനാലും ബികാശിന് മത്സരപരിചയം ഇല്ലാത്തതിനാലും ബ്ലാസ്റ്റേഴ്‌സ് ബികാശിനെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യാതെ ഐ ലീഗ് ക്ലബ് മൊഹമ്മദന്സിലേക്ക് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കുകയായിരുന്നു.

നിലവിൽ മൊഹമ്മദൻസ് ഐ ലീഗിൽ ഒന്നാം സ്ഥാനക്കാരാണ്. ഈ പ്രകടനം അവർ തുടർന്നാൽ ഇത്തവണ അവർ ഐ ലീഗിൽ കിരീടമണിയുകയും അടുത്ത സീസണിൽ ഐഎസ്എല്ലിലെത്തുകയും ചെയ്യും. ഐ ലീഗിൽ മൊഹമ്മദ്നസ് മിന്നും പ്രകടനം നടത്തുമ്പോൾ ബികാശിന്റെ പ്രകടനവും ഏറെ എടുത്ത് പറയേണ്ടതുണ്ട്.

സീസണിലിത് വരെ 18 മത്സരങ്ങളിൽ നിന്നും 2 ഗോളും 3 അസിസ്റ്റും ഈ 23 കാരൻ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഈ സീസണിൽ ലെഫ്റ്റ് വിങ്ങർ, റൈറ്റ് വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിലും താരം കളിച്ചിട്ടുണ്ട്. ഗോളുകളും അസിസ്റ്റും നേടുന്നു എന്നതിനുപരി കളത്തിൽ മികച്ച പ്രകടനമാണ് ഈ യുവതാരം നടത്തുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി ഈ സീസണിൽ 15 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു അസിസ്റ്റ് മാത്രമാണ് താരം തന്റെ പേരിലാക്കിയത്. കൂടാതെ ഫോമില്ലാതെ അലയുകയാണ് താരമിപ്പോൾ.

രാഹുലിന് 2025 വരെയാണ് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്. ഈ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സമീപിച്ചപ്പോൾ താരം കരാർ പുതുക്കാൻ കൂട്ടാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ബികാഷ് സിങ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്യപ്പെടുമെന്നുറപ്പാണ്.

നോഹയ്‌ക്ക് പിന്നാലെ ഗോവയുടെ വമ്പൻ സ്രാവും ബ്ലാസ്റ്റേഴ്സിലെത്തുമോ?

ദിമിക്ക് വലവിരിച്ച് ഐഎസ്എൽ ക്ലബുകൾ ഗോവൻ താരം വരുമ്പോൾ ദിമിയെ കൈവിടുമോ ബ്ലാസ്റ്റേഴ്സ്