in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

വെറുതെയല്ല; ദിമി ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കാത്തതിന് 3 കാരണങ്ങളുണ്ട്

എന്ത് കൊണ്ടാണ് ബ്ലാസ്റ്റേഴ്സും ദിമിയും തമ്മിലുള്ള കരാർ പുതുക്കൽ ചർച്ച വിജയിക്കാതെ പോയത്. എന്ത് കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ വിമുഖത കാണിക്കുന്നത്? പ്രധാനമായും 3 കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ കാരണങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

രണ്ട് ദിവസങ്ങളായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ നടക്കുന്ന ചർച്ചയാണ് ദിമിത്രി ദയമന്തക്കോസിന്റെ ബ്ലാസ്റ്റേഴ്സിലെ ഭാവി. ഇത് വരെ ക്ലബ്ബുമായി കരാർ പുതുക്കാതെ താരം ക്ലബ് വിടുമെന്ന റൂമറുകൾ ശക്തമായി പ്രചരിക്കുകയാണ്.നിലവിൽ 4 ഐഎസ്എൽ ക്ലബ്ബുകൾ താരത്തിന് പിന്നാലെയുണ്ടെന്നും വമ്പൻ ഓഫറുകളാണ് ക്ലബ്ബുകൾ താരത്തിന് മുന്നിൽ വാഗ്ദാനം ചെയ്യുന്നതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ താരവും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന കരാർ പുതുക്കൽ ചർച്ച വിജയിച്ചിട്ടുമില്ല.

എന്ത് കൊണ്ടാണ് ബ്ലാസ്റ്റേഴ്സും ദിമിയും തമ്മിലുള്ള കരാർ പുതുക്കൽ ചർച്ച വിജയിക്കാതെ പോയത്. എന്ത് കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ വിമുഖത കാണിക്കുന്നത്? പ്രധാനമായും 3 കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ കാരണങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

  1. ബ്ലാസ്റ്റേഴ്സിന്റെ കിരീടക്ഷാമം

ഇന്ത്യയിൽ ഒരു കിരീടം ദിമി ലക്ഷ്യമിടുന്നുണ്ട്. ദിമി ടീമിലെത്തിയതിന് ശേഷം 6 കിരീട പോരാട്ട ടൂർണമെന്റുകളിൽ അല്ലെങ്കിൽ ലീഗുകളിൽ ബ്ലാസ്റ്റേഴ്‌സ് മത്സരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്നിൽ പോലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇനി ക്ലബിന് കിരീടം നേടാൻ സാധിക്കുമെന്ന കാര്യത്തിലും താരത്തിന് ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് മറ്റു ക്ലബ്ബുകളിൽ ചേർന്നാൽ ഇന്ത്യയിൽ തനിക്കൊരു കിരീടം നേടാമെന്ന തന്റെ ആഗ്രഹം നിറവേറ്റാൻ കഴിയുമെന്നും ദിമിക്ക് തോന്നി തുടങ്ങിയതും ബ്ലാസ്റ്റേഴ്സിന്റെ കരാർ പുതുക്കലിനോട് അനുകൂലമായി പ്രതികരിക്കാത്തതും.

  1. എഎഫ്സി മത്സരം

ബ്ലാസ്റ്റേഴ്സിൽ ദിമി ഇത് വരെ കളിച്ചത് ആഭ്യന്തര ലീഗ്\ ടൂർണമെന്റ് മത്സരങ്ങൾ മാത്രമാണ്. ഇത് വരെ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിനിധികരിച്ച് എഎഫ്സി മത്സരങ്ങൾ കളിക്കാൻ ദിമിക്ക് കഴിഞിട്ടില്ല. എന്നാൽ നിലവിൽ ദിമിക്ക് മുന്നിൽ ഓഫർ വെച്ച ഈസ്റ്റ് ബംഗാൾ ഇത്തവണത്തെ സൂപ്പർ കപ്പ് വിജയിച്ച് അടുത്ത സീസണിലെ എഎഫ്സി കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ ദിമിക്ക് മുന്നിൽ ഓഫർ വെച്ച മറ്റൊരു ക്ലബാണ് മുംബൈ സിറ്റി എഫ്സി. മുംബൈയും ഇത്തവണ ലീഗ് ഷീൽഡ് നേടി എഎഫ്സി കപ്പിന് യോഗ്യത നേടാൻ സാധ്യത കൂടുതലുള്ള ടീമാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇനിയെത്ര ശ്രമിച്ചാലും എഎഫ്സി കപ്പിന് യോഗ്യത നേടാനാവില്ല. ഇതും ദിമിയ്ക്ക് ബ്ലാസ്റ്റേഴ്സിനോട് പ്രതികൂലമായി പ്രതികരിക്കാൻ കാരണമായി.

  1. പ്രതിഫലം

നിലവിൽ ദിമിയ്ക്ക് മുന്നിലെത്തിയ കരാറുകളെല്ലാം ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലവും ആനുകൂല്യവും അടങ്ങുന്ന കരാർ വാഗ്‌ദാനങ്ങളാണ്. ഇതും ദിമി ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കന്നതിനോട് വിമുഖത കാണിക്കാൻ കാരണമായി.

ദിമിയുടെ പകരക്കാരൻ? നോഹ വന്നാലും മറ്റൊരു കിടിലൻ പകരക്കാരനെ ആവശ്യമുണ്ട്, കാരണം ഇതാണ്..

ഡിമിക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ഡിമാൻഡ് 🔥, മൂന്നു ക്ലബ്ബുകൾ പിന്നാലെ.