in ,

LOVELOVE LOLLOL

ദിമിയുടെ പകരക്കാരൻ? നോഹ വന്നാലും മറ്റൊരു കിടിലൻ പകരക്കാരനെ ആവശ്യമുണ്ട്, കാരണം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കരാർ അവസാനിച്ചു മറ്റും നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ് ഉണ്ടാവുകയെന്നത് ഇപ്പോൾ തന്നെ വ്യക്തമായി കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കരാർ അവസാനിച്ചു മറ്റും നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ് ഉണ്ടാവുകയെന്നത് ഇപ്പോൾ തന്നെ വ്യക്തമായി കഴിഞ്ഞു.

അതുപോലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്കും പോകുന്ന താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞദിവസം പുറത്തുവന്ന ശക്തമായ റിപ്പോർട്ട് പ്രകാരം എസ് സി ഗോവയുടെ മൊറോക്കൻ സൂപ്പർതാരമായ നോഹ സദോയിയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിട്ടുണ്ട്.

അതേസമയം കരാർ അവസാനിക്കുന്ന ദിമിത്രിയോസ് ഡയമന്റാകോസ് നിലവിൽ  ടീമിൽ തുടരില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ദിമിത്രിയോസിനു പകരമായി തന്നെയാകണം കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദോയിയെ ടീമിലെത്തിക്കുന്നത്. എന്നാൽ ദിമിയുടെ പകരക്കാരൻ ആവാൻ നോഹക്ക് കഴിയുമോയെന്നാണ്  ആരാധകരുടെ സംശയം.

സെന്റർ ഫോർവേഡ് ആയി കളിക്കുന്ന ദിമിത്രിയോസ് കഴിഞ്ഞ രണ്ട് ഐ എസ് എൽ സീസണിൽ നിന്നും 35 മത്സരങ്ങളിൽ 22 ഗോളുകളും 6 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. നോഹ സാദൊയി 35 കളികളിൽ നിന്നും 15 ഗോളുകളും 12 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. ഇരുവരുടെയും ഗോൾ കോൺട്രിബൂഷൻ ഏകദേശം ഒരുപോലെയാണ്‌.

എങ്കിലും നോഹ സദോയി വിങ്ങർ താരമായതിനാൽ സെന്റർ ഫോർവേഡിൽ ദിമി പോകുകയാണെങ്കിൽ കിടിലൻ താരത്തിനെ കൊണ്ടുവരണം, എങ്കിലേ നോഹ് സദോയിയുടെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ ഫലിക്കുകയുളൂ. 15 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയ നോഹ് സദോയിക്കൊപ്പം കളിക്കുവാൻ അനുയോജ്യമായ താരം ഉണ്ടെങ്കിൽ ഈ കണക്കുകൾ ഇനിയും മുന്നോട്ടു പോകും.

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ മാത്രമല്ല, ദിമിയെ റാഞ്ചാൻ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാണ്…

വെറുതെയല്ല; ദിമി ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കാത്തതിന് 3 കാരണങ്ങളുണ്ട്