in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ മാത്രമല്ല, ദിമിയെ റാഞ്ചാൻ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാണ്…

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകൊസിന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുകയാണ്. 2022ൽ ടീമിലെത്തിയ താരത്തിന് രണ്ടാമത്തെ സീസൺ ആണിത്

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകൊസിന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുകയാണ്. 2022ൽ ടീമിലെത്തിയ താരത്തിന് രണ്ടാമത്തെ സീസൺ ആണിത്.

നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ കരാർ  വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ടീമിൽ ദിമി കരാർ പുതുക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. മാത്രമല്ല ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റ് ഐഎസ്എൽ ടീമുകളുടെ ഓഫറുകൾ ദിമിക്ക് മുന്നിലുണ്ട്.

ഐഎസ്എൽ ടീമുകളിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാനാണ് ദിമിക്ക് താല്പര്യമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ  ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി മാറിയ ദിമിത്രിയോസ് ടീം വിടുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്.

ട്രാൻസ്ഫർ റൂമുകൾ പ്രകാരം ദിമിക്ക് ഓഫറുകൾ എനിക്ക് ഐഎസ്എൽ ക്ലബ്ബുകളിൽ എഫ് സി ഗോവ ഉൾപ്പെടുന്നുണ്ട്. എന്തായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ദിമിത്രിയോസിന്റെ അടുത്ത ക്ലബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഇത് ബ്ലാസ്റ്റേഴ്സിന് വരാൻ പോകുന്ന പണി!! ഇവാനും താരങ്ങളും ടീം വിട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സിനു സംഭവിക്കുന്നത്..

ദിമിയുടെ പകരക്കാരൻ? നോഹ വന്നാലും മറ്റൊരു കിടിലൻ പകരക്കാരനെ ആവശ്യമുണ്ട്, കാരണം ഇതാണ്..