in , ,

LOVELOVE CryCry OMGOMG LOLLOL

Exclusive :ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ഓഗസ്റ്റ് 5-ന് തുടങ്ങും, വിക്ടർ ചേട്ടൻ ഓഗസ്റ്റ് 1-ന് കൊച്ചിയിൽ

ഈയൊരു എസ്‌ക്ലൂസീവ് വാർത്തക്ക് ശക്തമായ പിൻബലം നൽകുന്ന വാക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ്ങായ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെ പറഞ്ഞത്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ എന്ന് തുടങ്ങുമെന്ന ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരവുമായി aaveshamclub നിങ്ങളിലേക്കെത്തുകയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പിങ് പരിശീലകനായ സ്ലാവൻ പ്രോഗോവെച്കിയിൽ നിന്ന് aaveshamclub ന് അറിയാൻ കഴിഞ്ഞത് ഓഗസ്റ്റ് 5-ന് ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ ആരംഭിക്കുമെന്നാണ്.

ഈയൊരു എസ്‌ക്ലൂസീവ് വാർത്തക്ക് ശക്തമായ പിൻബലം നൽകുന്ന വാക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ്ങായ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെ പറഞ്ഞത്.

ഓഗസ്റ്റ് 1-ന് താൻ കൊച്ചിയിലെത്തുമെന്നാണ് 29-കാരനായ വിക്ടർ മോംഗിൽ പറഞ്ഞത്. ഇത് വെച്ച് നോക്കുകയാണെങ്കിൽ നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പിങ് പരിശീലകനിൽ നിന്നും aaveshamclub ന് കിട്ടിയ വാർത്ത സത്യമായേക്കും. എന്തായാലും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾ UAE -യിൽ വെച്ചാണ് അരങ്ങേറുന്നത്.

2022-2023 ISL സീസണിൽ കപ്പ്‌ നേടാൻ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കച്ചകെട്ടി ഇറങ്ങുന്നത്. പല തവണ ഇടഞ്ഞിട്ടും ഇന്ത്യൻ ഫുട്ബോളിന്റെ രാജസിംഹാസനം കീഴടക്കാൻ കഴിയാത്ത കൊമ്പൻ ഇത്തവണ കിരീടമണിഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്നത് കാണാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത്.

ഇഷാൻ പണ്ഡിത ജംഷഡ്പൂരിൽ തന്നെ തുടരും.

ലൂണയെ കാണാൻ കാത്തിരിക്കാൻ വയ്യെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരം