ഇന്ത്യൻ സൂപ്പർ ലീഗിൽ എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്ന മത്സരമാണ് ഡിസംബർ 24ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന മുംബൈ സിറ്റി എഫ്സിയുമായുള്ള പോരാട്ടം.
ആദ്യ പാദത്തിലെ നാടകീയ നിമിഷങ്ങൾക്കും സംഭവബഹുലമായ കാര്യങ്ങൾക്കുമുള്ള തിരിച്ചടി നൽകാനാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഇറങ്ങുന്നത്. ഈ മത്സരത്തിൽ മുന്നോടിയായിയായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പത്ര സമ്മേളനം ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.
ഡിസംബർ 23ന് രാവിലെ 11:30ക്ക് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം നടക്കുക. സസ്പെൻഷൻ മാറി തിരിച്ചെത്തുന്ന പരിശീലകൻ ഇവാൻ വുകമനോവിച്ചും പ്രതിരോധ താരം മിലോസ് ഡ്രിൻചിചുമായിരിക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി പത്ര സമ്മേളനത്തിൽ പങ്കെടുക്കുക.
Kerala Blasters FC Pre-Match Press Conference
— Aswathy (@RM_madridbabe) December 22, 2023
23/12/2023 – Saturday (Kochi)
Time: 11.30 am
Attendees: Ivan Vukomanovic ( Head Coach ), Milos Drincic ( Player ) #KBFC
എന്തിരുന്നാലും കൊച്ചിയിൽ പ്രതികാരം തീർക്കാൻ പറ്റിയ അവസരമാണ് ബ്ലാസ്റ്റേഴ്സിന് നിലവിലുള്ളത്. നിലവിൽ മുംബൈയുടെ പ്രധാനപ്പെട്ട 4 താരങ്ങളാണ് റെഡ് കാർഡ് കണ്ടത് മൂലം ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കഴിയാത്തത്. അതുകൊണ്ടുതന്നെ ഈ അവസരം ബ്ലാസ്റ്റേഴ്‌സ് മൊതലെടുത്തുകൊണ്ട് തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.