അങ്ങനെ ഒട്ടേറെ കാലത്തെ അഭ്യൂഹംങ്ങൾക്ക് ഒടുവിൽ ഉറുഗ്വേയൻ മുന്നേറ്റ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്റർ മിയാമി. മുൻ ബാഴ്‌സലോണ താരം തന്റെ പ്രിയപ്പെട്ട സുഹൃത്തായ ലയണൽ മെസ്സിയുമായി MLS ക്ലബ്ബിൽ വീണ്ടും ഒന്നിക്കുകയാണ്.
2022-23 ബ്രസീലിയൻ ലീഗ് പൂർത്തിയായതിന് ശേഷം ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയുമായുള്ള കരാർ അവസാനിച്ചതിനാൽ, സുവാരസ് ഒരു സീസൺ നീളുന്ന കരാറിൽ ഫ്രീ ഏജന്റായി ഇന്റർ മിയാമിയിൽ ചേരുക്കയായിരുന്നു.
കുറച്ച് കാലങ്ങൾക്കിടയിൽ ഇത് നാലാമത്തെ മുൻ ബാഴ്‌സലോണ താരത്തെയാണ് ഇന്റർ മിയാമി സ്വന്തമാക്കുന്നത്. മെസ്സി, സെർജിയോ ബുസ്‌കെറ്റ്‌സ്, ജോർഡി ആൽബ എന്നിവരാണ് ആദ്യം ഇന്റർ മിയാമി സ്വന്തമാക്കിയ മുൻ ബാഴ്‌സലോണ താരങ്ങൾ.
El comienzo de un nuevo sueño ⭐ pic.twitter.com/MG5DvX0Hbm
— Inter Miami CF (@InterMiamiCF) December 22, 2023
എന്തിരുന്നാലും മെസ്സിയും സുവാരസും തമ്മിലുള്ള പണ്ടത്തെ പോലത്തെ കോമ്പിനേഷൻ കാണുവാനായി ആരാധകർ കാത്തിരിക്കുകയാണ്. MLS ന്റെ 2024 സീസൺ ഫെബ്രുവരിയിലാണ് തുടങ്ങുക.