കേരള ബ്ലാസ്റ്റേഴ്‌സിൽ വളരെ മികച്ച പ്രകടനമാണ് വിപിൻ നടത്തുന്നത്. ജീക്സന്റെ അഭാവത്തിൽ മധ്യനിരയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. എന്നാൽ അർഹിക്കുന്ന അത്ര പ്രശംസ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടോ.ചെന്നൈയിന് എഫ് സി ക്കെതിരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
ചെന്നൈയിൻ എഫ് സി ക്കെതിരെയുള്ള മത്സരത്തിലെ അദ്ദേഹത്തിന്റെ സ്റ്റാറ്റുകൾ ഇങ്ങനെ
Successful Dribbles 4/4
Ground duels won 7/8
Accurate Long passes 4/6
Accurate passes 37/ 41
Tackles won 1/2
Ball recoveries 7
Passes to final 3rd 6
Never dispossessed just 1 foul committed
മലയാളികൾക്ക് എന്നും വാഴ്ത്തിപാടാൻ കഴിയുന്ന താരമായി ഇതിനോടകം തന്നെ വിപിൻ മാറി കഴിഞ്ഞു. മികച്ച പ്രകടനങ്ങളുമായി കളം നിറയുന്ന അദ്ദേഹമായിരിക്കും ഇനി സഹൽ രാഹുൽ എന്നിവരുടെ ശ്രേണിയിലേക്ക് എത്തുന്നതും. ഇതേ പ്രകടനം വിപിൻ തുടർന്നാൽ ഈ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഐ എസ് എൽ കിരീടം സ്വന്തമാക്കാൻ കഴിയും.