in ,

ഫാൻ അല്ല ഡൈ ഹാർഡ് ഫാൻ; പാക് ആരാധകൻ കൊഹ്‌ലിയെ പറ്റി പറഞ്ഞത് കേട്ട് നോക്കൂ

ഇന്ത്യയിൽ മാത്രമല്ല വിരാട് കോഹ്‌ലിക്ക് ഇന്ത്യക്ക് പുറത്തും ഒരുപാട് ആരാധകരുണ്ട്. വെറും ആരാധകരല്ല ഇന്ത്യയിലുള്ളത് പോലെ ഡൈ ഹാർഡ് ഫാൻസ്‌ തന്നെയാണ് കോഹ്‌ലിക്ക് ഇന്ത്യയ്ക്ക് പുറത്തുമുള്ളത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു കോഹ്ലി ആരാധകന്റെ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കോഹ്‌ലിയുടെ കടുത്ത ആരധകനാണ് പാക്സിതാനിൽ നിന്നുള്ള മുഹമ്മദ്​ ജിബ്രാൻ.

ഏഷ്യ കപ്പിനായി ഇന്ത്യൻ ടീം യുഎഇയിൽ എത്തിയതോടെ മുഹമ്മദ്​ ജിബ്രാനും കൊഹ്‌ലിയെ കാണാൻ എത്തി.തന്റെ എക്കാലത്തെയും ഹീറോയായ കൊഹ്​ലിക്കൊപ്പം ചിത്രമെടുക്കണമെന്നായിരുന്നു ജിബ്രാന്റെ ആഗ്രഹം.ഇതിനായി പരിശീലനം കഴിഞ്ഞ്​ കോഹ്ലി മടങ്ങുമ്പോൾ ചിത്രമെടുക്കാൻ ജിബ്രാൻ കോഹ്‌ലിയുടെ പിന്നാലെ കൂടി. പക്ഷെ സുരക്ഷാ ജീവനക്കാരൻ ജിബ്രാനെ കൊഹ്‌ലിയെ കാണാനോ ചിത്രമെടുക്കാനോ അനുവദിച്ചില്ല.ജിബ്രാനെ സുരക്ഷാ ജീവനക്കാരൻ തടയുന്നത് ഇ​ത്​ ശ്രദ്ധയി​ൽപെട്ട കൊഹ്​ലി തിരിച്ചെത്തി ജിബ്രാനൊപ്പം​ ചിത്രമെടുക്കുകയായിരുന്നു.

ലോകത്ത്​ മറ്റൊരു താരത്തിന്‍റെയും ഫാനല്ല താനെന്നും എന്നാൽ, വിരാട്​ കൊഹ്​ലി​യോടൊപ്പം ചിത്രമെടുക്കാനാണ്​ താൻ ഇവിടെ എത്തിയതെന്നും മുഹമ്മദ്​ ജിബ്രാൻ പാകിസ്താൻ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാസങ്ങളായി ഇതിനായുള്ള കാത്തിരിപ്പായിരുന്നുവെന്നും ഇതുവരെ ഒരു പാകിസ്താൻ താരത്തിനോടൊപ്പം പോലും ചിത്രമെടുത്തിട്ടില്ല എന്നും ജിബ്രാൻ പറഞ്ഞു.

പാക് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത കൊഹ്‌ലിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. കോഹ്ലി വലിയ മനസ്സിന് ഉടമയാണ് എന്നും തന്നെ സ്നേഹിക്കുന്ന ആരാധകരെ തിരിച്ചു സ്നേഹിക്കാൻ കോഹ്ലി മനസ്സ് കാണിക്കുന്നു എന്നും പറഞ്ഞാണ് അഭിനന്ദന പ്രവാഹം.

കോഹ്‌ലിയുടെ നല്ല മനസിനെ അഭിനന്ദിക്കുമ്പോഴും കോഹ്ലി മികച്ച ഫോമിലേക്ക് തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. സമീപ കാലത്തായി മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന കോഹ്ലി ഏഷ്യ കപ്പിലൂടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷെ ബ്ലാസ്റ്റേഴ്സിലേക്ക് വരാത്തതിനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് വിദേശ താരം

യുഎഇ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം?