സ്പാനിഷ് സ്‌ട്രൈക്കർ അല്‍വാരൊ വാസ്‌ക്വെസ് ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ ആ വിടവ് നികത്താൻ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് ആരാധകർ കണക്ക്കൂട്ടിയ താരമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കറായിരുന്നു റാഫേല്‍ ഗ്വിമിറെസ് ലോപ്പസ്. ലോപ്പസ് ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് പല ആരാധകരും കണക്ക് കൂട്ടിയിരുന്നു. താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് കാര്യമായ ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ആദ്യവട്ട ചർച്ച നടന്നിരുന്നെങ്കിലും പിന്നീട് അതിൽ കാര്യമായ പുരോഗമനമുണ്ടായില്ല. തുടർന്ന് താരവുമായുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കുയായിരുന്നു.
ലോപ്പസുമായുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയാവാത്തതിന്റെ കാരണം താരത്തിന് ഹൈപ്പ് ലഭിക്കാനായി ഏജന്റിന്റെ പ്രവർത്തിയാണ് എന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായുള്ള ലോപ്പസിന്റെ ഇടപെടലുകളും ബ്ലാസ്റ്റേഴ്സിന് ഇഷ്ടമായില്ലെന്ന് എന്നുമുള്ള അഭ്യുഹങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സുമായുള്ള കരാർ നടക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലോപ്പസ്.
പ്രമുഖ കായിക മാധ്യമമായ സ്‍പോർട്സ് കീഡക്ക് നൽകിയ അഭിമുഖത്തിലാണ് ലോപസ് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നത്.പ്രതിഫലം കൂടുതൽ ലഭിക്കുന്ന ഓഫറിന് വേണ്ടിയാണ് ഞാനും ഏജന്റും ശ്രമിച്ചത് എന്നും കേരള ബ്ലാസ്റ്റേഴ്സ് ഉയർന്ന ഓഫർ നൽകാൻ മുന്നോട്ട് വന്നില്ലെന്നും, ചർച്ച മുന്നോട്ട് പോകാതിരിക്കാനുള്ള പ്രധാന കാരണമെന്നും ലോപസ് പറയുന്നു.
എനിക്ക് 31 വയസ് ആയി. എന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി തനിക്ക് സാമ്പത്തിക ഭദ്രത ആവശ്യമാണ്. എനിക്ക് പ്രായം കുറവായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമായിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ അന്തരീക്ഷം അനുഭവിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്നാൽ, കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണമെന്നുള്ളതാണ് പ്രധാനമെന്നും അതിനാൽ ഉയർന്ന പ്രതിഫലം ഉള്ള സ്ഥലം തിരഞ്ഞെടുക്കുവായിരുന്നു എന്നാണ് ലോപ്പസ് നൽകുന്ന വിശദീകരണം.
31 കാരനായ ലോപ്പസ് നിലവിൽ സൈപ്രസ് ക്ലബായ എഇകെ ലർനാക്കയിലാണ് കളിക്കുന്നത്. നിരവധി പോർച്ചുഗീസ് ക്ലബ്ബുകൾക്കും യൂറോപ്യൻ ക്ലബ്ബുകൾക്കും വേണ്ടി കളിച്ച ലോപ്പസ് പോർച്ചുഗൽ അണ്ടർ 20 ടീമിനേയും കുപ്പായമണിഞ്ഞിട്ടുണ്ട്.2011 ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് അപ്പ് ആയ പോര്‍ച്ചുഗല്‍ ടീമില്‍ അംഗമായിരുന്നു ലോപ്പസ്.