in , ,

ഇത് കോഹ്ലിയെ അപമാനിക്കുന്നതിന് തുല്യം; കട്ടക്കലിപ്പിൽ കോഹ്ലി ആരാധകർ

അടുത്ത ജനുവരി മുതൽ ട്വന്റി ട്വന്റിയിൽ ഹാർദിക് പാണ്ട്യ ഇനി ഇന്ത്യയുടെ സ്ഥിരം നായകനാകും. രോഹിത് ശർമ ഏകദിനത്തിൽ മാത്രം നായകനാവുകയും വിരാട് കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകനായും എത്തുമെന്നാണ് ബി.സി.സി.ഐയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ.ബി.സി.സി.ഐയെ ഉദ്ധരിച്ചു കൊണ്ട് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ കോഹ്ലി ആരാധകർ വലിയ പ്രതിഷേധത്തിലാണ്.

വിരാട് കോഹ്ലിയെ ഒരു തരത്തിൽ ബി.സി.സി.ഐ നായകസ്ഥാനത്തു നിന്ന് പുറത്താക്കിയതാണ്. കഴിഞ്ഞ വർഷം അദ്ദേഹം ടി ട്വന്റി ഫോർമാറ്റിന്റെ നായക സ്ഥാനം മാത്രമാണ് ഉപേക്ഷിച്ചിരുന്നത്.

എന്നാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് മൂന്ന് ഫോർമേറ്റുകളിലും രണ്ട് നായകന്മാർ എന്ന രീതി സ്വീകരിക്കാനാവില്ലായെന്നുള്ള കാരണം കാട്ടിക്കൊണ്ടാണ് വിരാട് കോഹ്ലിയെ ഏകദിന നായക സ്ഥാനത്തു നിന്നും ടെസ്റ്റ് നായകസ്ഥാനത്തു നിന്നും ബി.സി.സി ഐ പുറത്താക്കി പകരം രോഹിത് ശർമയെ നായകനാക്കി കൊണ്ടുവരുന്നത്.എന്നാൽ ഇപ്പോൾ ബി.സി.സി.ഐ പുതിയൊരു നിലപാട് എടുത്തിരിക്കുകയാണ്.

എകദിനലോകകപ്പിന് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ടീം ഇന്ത്യയ്ക്ക് 3 ഫോർമെറ്റിലും 3 നായകന്മാർ വേണമെന്ന നിലപാടിലേക്കാണ് ബി.സി.സി ഐ എത്തിയിരിക്കുന്നത്.

ഇതോടെ അടുത്ത ജനുവരി മുതൽ ട്വന്റി ട്വന്റിയിൽ ഹാർദിക് പാണ്ട്യ ഇനി ഇന്ത്യയുടെ സ്ഥിരം നായകനാകും. രോഹിത് ശർമ ഏകദിനത്തിൽ മാത്രം നായകനാവുകയും വിരാട് കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകനായും എത്തുമെന്നാണ് ബി.സി.സി.ഐയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ.ബി.സി.സി.ഐയെ ഉദ്ധരിച്ചു കൊണ്ട് ഇത്തരം റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ കോഹ്ലി ആരാധകർ വലിയ പ്രതിഷേധത്തിലാണ്.

കോഹ്ലിയെ ഏകദിനത്തിലും ടെസ്റ്റിലും നായകസ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ ബി.സി.സി. ഐ മുന്നോട്ടു വെച്ചത് മൂന്ന് ഫോർമറ്റിലുമായി രണ്ട് ക്യാപ്റ്റന്മാരെ ബി.സി.സി ഐക്ക് ഉചിതമല്ല എന്നുളളതാണ്. എന്നാൽ അതേ ബി.സി.സി.ഐയാണ് മൂന്ന് ഫോർമറ്റിലേക്കും മൂന്ന് നായകന്മാരെ കൊണ്ട് വരുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും കോഹ്ലിയെ അവഗണിക്കാൻ മനപ്പൂർവ്വം ഇത് ചെയ്തതാണെന്നുമാണ് കോഹ്ലി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.

മറ്റോഡാ ഫാൽ മുംബൈ വിടുമോ?

ഇന്ത്യൻതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇത് സുവർണാവസരം