ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് മറ്റോഡാ ഫാൽ. 2020 ൽ എഫ്.സി ഗോവയിലൂടെയാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർലീഗിലേക്കെത്തിയത്. 2020 ൽ അദ്ദേഹം മുംബൈ സിറ്റി എഫ്. സി യിലേക്ക് കൂടുമാറുകയും ചെയ്തു.
മുംബൈ സിറ്റി എഫ്.സിയെ സംബന്ധിച്ച് കഴിഞ്ഞ സീസൺ വരെ ആദ്യ ഇലവനിലെ നിർണ്ണായക സാനിദ്ധ്യമായിരുന്നു മറ്റോഡാ ഫാൽ.പ്രതിരോധിക്കാനും കൂടാതെ തന്റെ ഉയരം കൊണ്ട് ഗോളുകൾ നേടാനും കഴിവുള്ള താരമാണ് മറ്റോഡോ ഫാൽ. എന്നാൽ ആ മറ്റോഡാ ഫാലിന് ഈ സീസണിൽ മുംബൈ നിരയിൽ അവസരങ്ങൾ കുറഞ്ഞിരിക്കുകയാണ്.
മുംബൈയുടെ ഏഴ് മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ ഫാലിന് സാധിച്ചില്ല. പ്രതിരോധ നിരയിൽ ഒരു വിദേശ താരത്തെയാണ് മുംബൈ ഇപ്പോൾ ഉപയോഗിക്കുന്നത്. ആ വിദേശതാരം ഓസ്ട്രേലിയൻ പ്രതിരോധ താരമായ ഗ്രിഫ്റ്റിസ് ആണ്.
ഗ്രിഫ്റ്റിസാണ് മുംബൈ സിറ്റി എഫ്.സിയുടെ നിലവിലെ പ്രതിരോധ നിരയുടെ നായകൻ. അതിനാൽ തന്നെ മറ്റോഡാ ഫാലിന് ഈ ഏഴ് മത്സരങ്ങളിലും ബെഞ്ചിലിരിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. ഐ.എസ് എൽ ആരംഭിച്ചിട്ട് മുംബൈ എഫ്.സിയുടെ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ആകെ 101 മിനുട്ട് മാത്രമേ ഫാളിന് കളിക്കാനായുള്ളു.
എന്ത് കൊണ്ടാണ് ഫാലിനേക്കാൾ ഗ്രിഫ്‌റ്റ്സിന് അവസരം ലഭിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.ഇത്തരത്തിൽ മികച്ച പ്രതിരോധ താരമായിരിക്കെ താൻ ഇത്തരത്തിൽ ബെഞ്ചിൽ ഇരിക്കുമ്പോൾ താരം ക്ലബ്ബ് വിടാൻ സാധ്യതയുണ്ടോ എന്ന ചോദ്യം മുംബൈ സിറ്റി എഫ്.സി ആരാധകർ തന്നെ ഉന്നയിക്കുകയാണ്. കാരണം അദ്ദേഹം മുംബൈ സിറ്റി എഫ്.സി യിൽ നിന്ന് കൂടുമാറിയാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ നിലവിലെ ഐ.എസ്. എൽ ക്ലബ്ബുകൾ തന്നെ രംഗത്തുവരും, കാരണം മികച്ച പ്രതിരോധ താരം കൂടിയാണ്.
ഗോളുകൾ കൂടി നേടാൻ കഴിവുള്ള താരമാണ് എന്നതിനാൽ തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ നിരവധി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്തുവരും. ആ ഒരു സാഹചര്യത്തിൽ മുംബൈ സിറ്റിഎഫ്.സിയുടെ ബെഞ്ചിൽ തന്നെ ഇരിക്കണമോ എന്ന കാര്യം ഫാൽ ചിന്തിക്കാതിരിക്കില്ലായെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.