in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വിദേശതാരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം തിരിച്ചടിയാവുമോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോകും എന്നുള്ള റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന മത്സരത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തിയിരുന്നു.ഏകപക്ഷീയമായി ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സി യെ പരാജയപ്പെടുത്തിയത്.

ഈ മത്സരത്തിന് ശേഷം ഇനി രണ്ടാഴ്ചത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന് മത്സരമില്ല.ഡിസംബർ നാലിനാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ജംഷദ്പുർ എഫ് സിയുമായിട്ടാണ് ആ മത്സരം. ഡിസംബർ നാലുവരെ വലിയൊരു ഇടവേള ഉള്ളതിനാൽ തന്നെ വിദേശ താരങ്ങളിൽ ചിലർ നാട്ടിലേക്ക് പോയി മടങ്ങട്ടെ എന്നുള്ള ഒരു തീരുമാനം കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെൻ്റ് എടുത്തിരുന്നു.

പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉക്രൈൻ മിഡ് ഫീൽഡറായ ഇവാൻ കലുഷിനിയും നായകൻ അഡ്രിയാൻ ലൂണയും ഒഴികെയുള്ള 4 വിദേശ താരങ്ങളും നാട്ടിലേക്ക് പോയതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തും എന്നുള്ളതാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എടുത്ത ഈ നീക്കം ക്ലബ്ബിന് തിരിച്ചടിയായി മാറുമോ എന്നുള്ള ആശങ്ക കൂടിയുണ്ട്.കാരണം താരങ്ങൾ ഒരാഴ്ച കാലത്തേക്ക് നാട്ടിലേക്ക് പോകുമ്പോൾ അവർക്ക് കൃത്യമായി ഫിറ്റ്നസ് സൂക്ഷിക്കാൻ പറ്റുമോ എന്നുള്ളത് ആശങ്ക തന്നെയാണ്.സീസൺ പുരോഗമിക്കവേ കളിക്കാർ അവരുടെ ഫിറ്റ്നസ് നിലനിർത്തുകയും കളി രീതി മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ ചില താരങ്ങൾ നാട്ടിലേക്ക് മടങ്ങുമ്പോൾ അതും പ്രധാനപ്പെട്ട വിദേശ താരങ്ങൾ നാട്ടിലേക്ക് തിരിക്കുമ്പോൾ അവരുടെ ഫിറ്റ്നസ് അവർക്ക് നിലനിർത്താൻ ആകുമോ എന്നുള്ള ആശങ്ക ഉയരുന്നുണ്ട്.

സൂപ്പർ പരിശീലകന്റെ സ്ഥാനം തെറിക്കും; പരിശീലകനെ മാറ്റാനൊരുങ്ങി ഐഎസ്എൽ വമ്പൻമാർ

മറ്റോഡാ ഫാൽ മുംബൈ വിടുമോ?