in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സൂപ്പർ പരിശീലകന്റെ സ്ഥാനം തെറിക്കും; പരിശീലകനെ മാറ്റാനൊരുങ്ങി ഐഎസ്എൽ വമ്പൻമാർ

എടികെ മോഹൻ ബഗാന് ഈ സീസണിൽ മികച്ചൊരു ട്രാക്കിൽ എത്താൻ സാധിച്ചിട്ടില്ല.കളിച്ച ആറു മത്സരങ്ങളിൽ മൂന്നു വിജയവും ഒരു സമനിലയും രണ്ട് പരാജയവും ഉൾപ്പെടെ പത്തു പോയിന്റുമായി പോയിന്റ്റ് പട്ടികയിലെ ആറാം സ്ഥാനക്കാരാണ് എടികെ മോഹൻ ബഗാൻ.അവസാന മത്സരത്തിൽ എഫ് സി ഗോവ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

അവസാന മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ എ ടി കെ പരിശീലകനായ യുവാൻ ഫെറാണ്ടോയെ പുറത്താക്കാൻ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ചില നീക്കങ്ങൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.നേരത്തെ, യുവാൻ ഫെറാണ്ടോയെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എ ടി കെ മോഹൻ ബഗാൻ മാനേജ്മെൻ്റ് നടത്തിയിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയായുള്ള വലിയൊരു വിജയത്തിന് പിന്നാലെ യുവാൻ ഫെറാണ്ടോ ടീമിൻ്റെ പരിശീലക സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

എന്നാൽ യുവാൻ ഫെറാണ്ടോയുടെ കീഴിൽ പിന്നീട് എ ടി കെ മോഹൻ ബഗാന് കൃത്യമായി തിളങ്ങാൻ ആകുവുന്നില്ല എന്ന വിലയിരുത്തലിലാണ് മാനേജ്മെന്റുള്ളത്. എടികെ മോഹൻ ബഗാനിൻ്റെ മാനേജ്മെൻ്റ് ലക്ഷ്യമിടുന്നത് എഎഫ്സി കപ്പിലും ചാമ്പ്യൻസ് ലീഗിലുമടക്കം എ ടി കെ മോഹൻ ബഗാൻ പങ്കെടുത്ത് വിജയിക്കണം എന്നുള്ളതാണ്.

അതിനു ഒന്നല്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയോ അല്ലെങ്കിൽ ഐഎസ് എൽ ഫൈനലിൽ വിജയ്ക്കുകയോ വേണം. എങ്കിൽ മാത്രമേ എടികെയുടെ ഏഷ്യൻ സ്വപ്‍നം നടക്കുകയുള്ളു.നിലവിൽ യുവാൻ ഫെറാണ്ടോയുടെ കീഴിൽ ഈ ടീമിന് ഏഷ്യൻ ക്വാളിഫിക്കേഷൻ നേടാൻ കഴിയില്ല എന്നുള്ള ഒരു വിലയിരുത്തലിലേക്ക് എ ടി കെ മോഹൻ ബഗാൻ്റെ മാനേജ്മെൻ്റ് എത്തിയിരിക്കുകയാണ്

ഇതോടെ യുവാൻ ഫെറാണ്ടോയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ എ ടി കെ മോഹൻ ബഗാനിൽ നടക്കുന്നുണ്ട് എന്നാണ് ചില ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജിയോ സിനിമ ഇന്നും പണി മുടക്കുമോ?

വിദേശതാരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം തിരിച്ചടിയാവുമോ?