in , ,

ജിയോ സിനിമ ഇന്നും പണി മുടക്കുമോ?

ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ വേണ്ടി പലരും ജിയോ സിനിമ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഈ ആപ്പിലൂടെ ഇന്നലെ പലർക്കും കൃത്യമായി മത്സരം വീക്ഷിക്കാൻ കഴിഞ്ഞില്ല.കാരണം സ്ട്രീമിംഗിൻ്റെ ഇടയിൽ പലപ്പോഴും സ്റ്റക്ക് ഉണ്ടാവുകയും സ്ട്രീമിംഗ് മുടങ്ങുകയും ചെയ്തത് ജിയോ സിനിമ ഉപഭോക്താക്കളെ നിരാശയിലാഴ്ത്തി.

ലോകകപ്പ് മത്സരങ്ങൾ പലർക്കും ടിവിയിലൂടെ വീക്ഷിക്കാൻ കഴിയാറില്ല.ജോലിത്തിരക്കും മറ്റ് കാരണങ്ങൾ കൊണ്ട് പലരും മൊബൈലിലൂടെയാണ് ലോകകപ്പ് മത്സരങ്ങൾ കാണുന്നത്. ഇതിനായി പലരും നേരത്തെ തേർഡ് റേറ്റ് ആപ്പുകൾ ആയിരുന്നു മത്സരങ്ങൾ വീക്ഷിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നത്.

എന്നാൽ ഖത്തർ ലോകകപ്പ് സമയത്ത് ആരാധകരെയെല്ലാം സന്തോഷത്തിലാക്കിയ കാര്യമായിരുന്നു ‘ജിയോ സിനിമ’ ആപ്പിലൂടെ ലോകകപ്പ് മത്സരങ്ങൾ തൽസമയം ഫ്രീയായി കാണാം എന്നുള്ളത്.

അതുകൊണ്ട് ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ വേണ്ടി പലരും ജിയോ സിനിമ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഈ ആപ്പിലൂടെ ഇന്നലെ പലർക്കും കൃത്യമായി മത്സരം വീക്ഷിക്കാൻ കഴിഞ്ഞില്ല.കാരണം സ്ട്രീമിംഗിൻ്റെ ഇടയിൽ പലപ്പോഴും സ്റ്റക്ക് ഉണ്ടാവുകയും സ്ട്രീമിംഗ് മുടങ്ങുകയും ചെയ്തത് ജിയോ സിനിമ ഉപഭോക്താക്കളെ നിരാശയിലാഴ്ത്തി.

മൊബൈലിനെ കൂടാതെ ലാപ്ടോപ്പിലും മറ്റ് നൂതന സാങ്കേതിക ഉപകരണങ്ങളിലും ഇത്തരത്തിലുള്ള സ്റ്റക്കുകളും സാങ്കേതിക തടസ്സങ്ങളും ഉണ്ടായിരുന്നു.ഇതോടു കൂടി ജിയോ സിനിമ അതികൃതർ ഈ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.പലർക്കും മത്സരത്തിന്റെ ഗോളുകൾ പോലും മുഴുവനും വ്യക്തമായി കാണാൻ സാധിച്ചിട്ടില്ല. സാങ്കേതിക തകരാറ് ഉടനീളം ഉണ്ടായിരുന്നു.

ഇതോടെ സോഷ്യൽ മീഡിയയിൽ ജിയോ സിനിമ ആപ്പിനെതിരെ വൻ ട്രോളുകൾ ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇന്നത്തെ മത്സരത്തിൽ ആപ്പിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

നാട്ടിലേക്ക് മടങ്ങില്ല, അൽവരോക്കൊപ്പം ലൂണ ഗോവയിലുണ്ടാകും

സൂപ്പർ പരിശീലകന്റെ സ്ഥാനം തെറിക്കും; പരിശീലകനെ മാറ്റാനൊരുങ്ങി ഐഎസ്എൽ വമ്പൻമാർ