ഐഎസ്എലിലെ എട്ടാം റൗണ്ട് ഇന്നലെ എഫ്സി ഗോവ എടികെ മോഹൻ ബഗാൻ മത്സരത്തോടെ അവസാനിച്ചു. നിലവിൽ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് എഫ്സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തും.
ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ(നവംബർ 19) ഹൈദരാബാദിനെ എത്തിരില്ലാത്ത ഒരു ഗോളിന് വിഴ്ത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് 14 ദിവസത്തെ ഇടവേളയാണുള്ളത്. സാരമായി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് എട്ടാം റൗണ്ടിൽ മത്സരമില്ല.
ഈ ഇടവേളയിൽ ഇവാൻ കലിയുഷ്നി ഒഴികെ എല്ലാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളും അവരുടെ വീടുകളിലേക്ക് മടങ്ങും എന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയും ഭാര്യയും തന്റെ ഇടവേള കാലം മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിലെ എഫ്സി ഗോവ താരവും കൂടിയായ അൽവാരോ വാസ്‌ക്വസിനും പങ്കാളിക്കുമൊപ്പം ഗോവയിൽ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്നലെ എഫ്സി ഗോവയുടെ മത്സരം വീക്ഷിക്കാൻ ലുണ ഗോവയിലെത്തിയിരുന്നു.
ഒരു ആഴ്ച വിശ്രമത്തിന് ശേഷം എല്ലാ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബർ നാലിന് ജംഷഡ്പൂരുമായാണ്. ഗോവ നവംബർ 26ന് ബംഗളുരുവിനെതിരെയും.