in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇന്ത്യൻതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇത് സുവർണാവസരം

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ ആകെ എട്ട് പ്രതിരോധ താരങ്ങളേയുള്ളൂ. അതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി പ്രഖ്യാപിച്ചിരുന്ന ജെസ്സൽ ഇപ്പോൾ മോശം ഫോമിലാണ്. ഖബ്രയാണെങ്കിൽ ഈ വർഷം ഖബ്രയുടെ കരാർ അവസാനിക്കുകയും ചെയ്യും. അടുത്ത വർഷം ഖബ്ര ടീമിലുണ്ടാകുമോ എന്നുള്ള കാര്യം വ്യക്തവുമല്ല. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ചർച്ചകളും ഇനിയും നടക്കേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണിൽ പ്രതിരോധ താരങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ പത്ത് പ്രതിരോധ താരങ്ങളുണ്ടായിരുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ജെസ്സൽ കാർനേരിയോ, നിശുകുമാർ, ധനചന്ദ്ര മീതെ, സഞ്ജീവ് സ്റ്റാലിൻ എന്നീ നാല് താരങ്ങളും, സെൻട്രൽ ബാക്ക് പൊസിഷനിൽ കളിക്കാൻ കെൽപുള്ള ബിജോയ് വർഗീസ്, ഹോർമിപാം, മാർക്കോ ലെസ്കോവിച്, എനസ് സിപോവിച് എന്നിവരും റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ കെൽപ്പുള്ള ഖബ്രയും സന്ദീപ് സിംഗും കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു.

എന്നാൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ ആകെ എട്ട് പ്രതിരോധ താരങ്ങളേയുള്ളൂ. അതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി പ്രഖ്യാപിച്ചിരുന്ന ജെസ്സൽ ഇപ്പോൾ മോശം ഫോമിലാണ്. ഖബ്രയാണെങ്കിൽ ഈ വർഷം ഖബ്രയുടെ കരാർ അവസാനിക്കുകയും ചെയ്യും. അടുത്ത വർഷം ഖബ്ര ടീമിലുണ്ടാകുമോ എന്നുള്ള കാര്യം വ്യക്തവുമല്ല. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ചർച്ചകളും ഇനിയും നടക്കേണ്ടതുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിൽ താരങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കാനുള്ള ഒരവസരം വഴി തുറന്നിരിക്കുകയാണ്.

Hira mondel (east bengal)

കുറച്ചു ദിവസങ്ങൾക്കുമുമ്പാണ് ബംഗ്ലൂരു എഫ്.സി.യിൽ നിന്നും ഹിറാ മോണ്ടേൽ എന്ന പ്രതിരോധ താരം ബംഗ്ലൂരു എഫ്.സിയുമായി കരാർ അവസാനിപ്പിച്ച് കബ്ബ് വിടുന്നത്. ബംഗ്ലൂരു എഫ്.സിയിൽ കളിക്കാനുള്ള അവസരമില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിറാ മൊണ്ടേൽ ബംഗ്ലൂരു എഫ്.സി വിടുന്നത്. അതിനു മുമ്പത്തെ സീസണിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ഹിറാ മോണ്ടേൽ . ആ ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹത്തെ ബംഗ്ലൂരു എഫ്.സി. ടീമിലെടുത്തെത്, എന്നാൽ ബംഗ്ലൂരു എഫ്.സിയിൽ അവസരങ്ങളില്ലാത്തതിനെ തുടർന്ന് ഹിറാ മോണ്ടേൽ ക്ലബ്ബ് വിടുകയും ചെയ്തു.

പ്രതിരോധനിരയിൽ താരങ്ങളുടെ അഭാവമുളള, ഖബ്രയെ പോലുള്ള താരങ്ങളുടെ കരാർ ഈ സീസണിൽ അവസാനിക്കാനിരിക്കെ ഹിറാ മോണ്ടേലിനെ പോലെ ഒരു മികച്ച താരത്തെ ബ്ലാസ്റ്റേർസ് സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ മുതൽ കൂട്ടാകും.

നിലവിൽ ഫ്രീ ഏജന്റായ താരത്തെ ചെറിയ വിലയ്ക്ക് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനാവും. അതിനാൽ ഹിറാ മോണ്ടേലിനെ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കുകയാണെങ്കിൽ വരും സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന് അത് ഗുണകരമാവും.

ഇത് കോഹ്ലിയെ അപമാനിക്കുന്നതിന് തുല്യം; കട്ടക്കലിപ്പിൽ കോഹ്ലി ആരാധകർ

ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇനി കരുത്ത് കാണിക്കാൻ ബാക്കിയുള്ളത് അവൻ മാത്രമാണ്