കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വിലക്ക് വന്നതോടെ സൂപ്പർ കപ്പിൽ ടീമിനെ പരിശീലിപ്പിക്കുക പുതിയ പരിശീലകനാണ്.
ഫ്രാങ്ക് ഡോവാനാണ് സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നിലവിൽ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായി സേവനം ചെയ്യുന്നയാളാണ് ഫ്രാങ്ക് ഡോവാൻ.
ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ രണ്ട് സീസണിലും ഇവാന്റെ കീഴിലെ കരുത്താനായാണ് ഫ്രാങ്ക് അറിയപ്പെടുന്നത്.ബെൽജിയം സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളിൽ നിരവധി ക്ലബുകളുടെ പരിശീലകനായി ഫ്രാങ്ക് ഡോവാൻ സേവനം ചെയ്‌തിട്ടുണ്ട്.
മുൻ ബെൽജിയം ദേശീയ ഫുട്‍ബോൾ താരമാണ് ഫ്രാങ്ക് 2008ൽ തന്റെ പരീശിലക കരിയർ ആരംഭിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രിയപ്പെട്ടവനാണ് ഫ്രാങ്ക്.