in , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

സൂപ്പർ കപ്പിനുള്ള പരിശീലകനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

55 കാരനായ ഫ്രാങ്ക് ദോവൻ 2022 – 23 സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായി എത്തുന്നത്. ബെൽജിയത്തിൽ നിന്നുള്ള ദോവന് ബെൽജിയം , സൗദി അറേബ്യ എന്നിവിടങ്ങളിൽ പരിശീലക പരിചയമുണ്ട്.

സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ. നിലവിൽ ടീമിന്റെ സഹപരിശീലകനായ ഫ്രാങ്ക് ദോവനായിരിക്കും ടീമിനെ സൂപ്പർ കപ്പിൽ പരിശീലിപ്പിക്കുക.ക്ലബ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

55 കാരനായ ഫ്രാങ്ക് ദോവൻ 2022 – 23 സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായി എത്തുന്നത്. ബെൽജിയത്തിൽ നിന്നുള്ള ദോവന് ബെൽജിയം , സൗദി അറേബ്യ എന്നിവിടങ്ങളിൽ പരിശീലക പരിചയമുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെയും ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ

. മുഖ്യപരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ മേൽ എഐഎഫ്എഫ് പത്ത് മത്സരങ്ങളിലേക്ക് വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫ്രാങ്ക് ദോവന് മാനേജ്‌മെന്റ് പുതിയ ചുമതല നൽകുന്നത്.

ALSO READ: സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല

എഐഎഫ്എഫിന്റെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിലാണ് ഇവാൻ വുകമനോവിച്ചിന് വിലക്കുള്ളത്. ഇതിൽ സൂപ്പർ കപ്പും ഡ്യൂറണ്ട് കപ്പ് ഉൾപ്പെടും. ഈ രണ്ട് ടൂർണമെന്റുകളിൽ ചുരുങ്ങിയത് 6 മത്സരം ബ്ലാസ്റ്റേഴ്സിന് ലഭിക്കും.

ALSO READ: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

രണ്ട് ടൂർണമെന്റുകളിൽ നിന്നും ഗ്രൂപ് ഘട്ടം കടന്ന് സെമി പ്രവേശനം നടത്തിയാൽ തന്നെ ഇവാൻ ആശാന് ഐഎസ്എൽ ആരംഭിക്കുമ്പോൾ വിലക്കുകൾ അവസാനിക്കും.

ALSO READ: മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ

സൂപ്പർ കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് എസ്ഡി?

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ അറിയാം?