കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു നമ്മുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇതോടെ ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ അത്രമേൽ ഹൃദയത്തോട് ചേർത്ത നിർത്തിയ പരിശീലകനാണ് ഇതോടെ ടീം വിടുന്നത്. ഈ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒഫിഷ്യലായി അറിയിച്ചത്.
ഇതോടെ നീണ്ട ബന്ധതെയാണ് ഇവാനും ബ്ലാസ്റ്റേഴ്സും തമ്മിൽ ഇല്ലാതെയാവുന്നത് നിലവിൽ പ്ലേയ് ഓഫ് കടമ്പ കടക്കാതെ വന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ മികച്ച പരിശീലകൻ ഇവാനും മായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.ഇതോടെ അടുത്ത സീസോണിലേക്ക് പുതിയ പരിശീലകനെ ആവശ്യമായി വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്.
ഇതിനോടകം തന്നെ അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.ഒരു ഐഎസ്എൽ ക്ലബ്ബും ഇദ്ദേഹത്തെ ഓഫറുമായി സമീപിച്ചിട്ടുണ്ട്.ആ ക്ലബ്ബ് ഏതാണ് എന്നത് വ്യക്തമല്ല. പക്ഷേ വുക്മനോവിച്ച് അത് നിരസിച്ചേക്കും. എന്തെന്നാൽ ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെ അല്ലാതെ മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിക്കില്ല എന്ന് വുക്മനോവിച്ച് പറഞ്ഞിരുന്നു. സ്വന്തം രാജ്യമായ സെർബിയയിൽ നിന്നും വുക്മനോവിച്ചിന് ഓഫർ ലഭിച്ചിട്ടുണ്ട്. അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹം സെർബിയയിൽ തുടരാനുള്ള ഒരു സാധ്യതയാണ് ഇപ്പോൾ കാണുന്നത്.