ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മധ്യനിര താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് താരമായ ഹ്യൂഗോ ബൗമസ്. 2018 മുതൽ ഐഎസ്എലിൽ കളിക്കുന്ന താരം ഇപ്പോളിത ഒരു വമ്പൻ നീക്കത്തിനൊരുങ്ങുകയാണ്.
നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് വിശേഷിപ്പിക്കുന്ന ബംഗളുരു എഫ്സി ഹ്യൂഗോ ബൗമസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. താരത്തിന് നിഷേധിക്കാൻ കഴിയാത്ത അത്രയും വലിയൊരു തുകയുടെ വമ്പൻ ഓഫർ തന്നെയാണ് ബംഗളൂരു താരത്തിന് നൽകിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം താരം ഈ ഓഫർ സ്വീകരിച്ച് ബംഗളുരുവിനൊപ്പം ചേരുമെന്നാണ്. താരം ഇതിന് മുൻപ് ഐഎസ്എൽ വമ്പന്മാരായ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Hugo Boumous is likely to sign for Bengaluru FC. Huge offer placed by BFC to sign the midfielder#IFTNewsmedia #BFC #IndianFootball pic.twitter.com/jmwKt7PWiU
— Indian Football Transfer News Media (@IFTnewsmedia) April 27, 2024
ഈ മൂന്ന് ടീമുകൾക്കൊപ്പം രണ്ട് ഐഎസ്എൽ കിരീടങ്ങൾ ഉൾപ്പെടെ ആറോളം ബഹുമതികൾ താരം ഐഎസ്എലിൽ നേടി കഴിഞ്ഞിട്ടുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ അപ്ഡേറ്റുകൾ പുറത്തുവരുന്നതായിരിക്കും.