in , , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ഇതെന്താ വിറ്റഴിക്കൽ മഹാമേളയോ?; രണ്ട് സൂപ്പർ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുന്നു

ഇവാൻ വുകോമനോവിച്ചിന് പിന്നാലെ പല കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്ലബ് വിടുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിന് സാധുകരിക്കുന്ന മറ്റ് ചില റിപോർട്ടുകൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്. ബ്ലാസ്റ്റേഴ്‌സ് രണ്ട് സൂപ്പർ താരങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്നതായി ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിൽ ബംഗളുരുവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം താരം കാഴ്ച്ച വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ സീസൺ അവസാനം ക്ലബ് വിൽക്കാൻ ഒരുങ്ങുന്നതായി ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു പ്രതിരോധ താരമായ പ്രീതം കോട്ടലിനെയും ബ്ലാസ്റ്റേഴ്‌സ് സീസണിൽ വിൽക്കാൻ ശ്രമിക്കുകയാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് കൈമാറാൻ ശ്രമിക്കുന്നതായാണ് റിപോർട്ടുകൾ.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ ഏറ്റവും പരിചയ സമ്പന്നരായ രണ്ട് ഇന്ത്യൻ പ്രതിരോധ താരങ്ങളാണ് പ്രീതവും, പ്രബീറും. ഇരുവരും ക്ലബ് വിടുന്നതോടെ ബ്ലാസ്റ്റേഴ്സിൽ പരിചയ സമ്പന്നരായ ഇന്ത്യൻ പ്രതിരോധ താരങ്ങളുടെ എണ്ണം കുറയും.

കൂടാതെ ടീമിലെ സീനിയർ പ്രതിരോധ താരമായ മാർക്കോ ലെസ്‌കോവിച്ചും സീസണിൽ ക്ലബ് വിടുകയാണ്. താരം കുടുംബത്തോടൊപ്പം കൂടുതലാ സമയം ചിലവഴിക്കാനായി ക്രൊയേഷ്യയിലേക്ക് മടങ്ങുമെന്നാണ് റിപോർട്ടുകൾ. ശേഷം അവിടുത്തെ ക്ലബ്ബിലായിരിക്കും താരം കളിക്കുക.

വമ്പൻ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിലെത്തി; ഒരൊറ്റ സീസണ് ശേഷം സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ഹ്യൂഗോ ബൗമസ് തിരിച്ചെത്തുന്നു; ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളിയുടെ കൂടാരത്തിലേക്ക്…