in , , , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

വമ്പൻ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിലെത്തി; ഒരൊറ്റ സീസണ് ശേഷം സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

ബ്ലാസ്റ്റേഴ്സിൽ ഒരു ഹീറോ പരിവേഷത്തിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. മോഹൻ ബഗാനിൽ നിന്നും സഹൽ അബ്ദുൽ സമദ് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച താരമാണ് പ്രീതം. മോഹൻ ബഗാന്റെ നായകൻ കൂടിയായിരുന്നു അന്ന് പ്രീതം.

കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരുപാട് താരങ്ങൾ എത്തുകയും പോകുകയും ചെയ്തിട്ടുണ്ട്. ചിലർ വമ്പൻ പ്രതീക്ഷകളുമായെത്തി ഒന്നുമാവാതെ ബ്ലാസ്റ്റേഴ്സിൽ നിന്നും പോയിട്ടുണ്ട്. ചിലർ സീറോയായെത്തി ഹീറോ ആയ ചരിത്രവുമുണ്ട്.

ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിൽ ഒരു ഹീറോ പരിവേഷത്തിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. മോഹൻ ബഗാനിൽ നിന്നും സഹൽ അബ്ദുൽ സമദ് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച താരമാണ് പ്രീതം. മോഹൻ ബഗാന്റെ നായകൻ കൂടിയായിരുന്നു അന്ന് പ്രീതം.

എന്നാൽ വലിയ പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിലെത്തിയ പ്രീതം സീസണിന്റെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ സെന്റർ ബാക്കായ താരത്തെ ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്ക് പൊസിഷനിൽ ഇറക്കിയതോടെ താരത്തിന്റെ പ്രകടനത്തിന്റെ നിലവാരവും കുറഞ്ഞു.

പൊസിഷൻ മാറ്റിയതും ആദ്യ ഇലവനിൽ നിന്നും മാറ്റിയതും ബ്ലാസ്റ്റേഴ്സിൽ താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. ഇപ്പോഴിതാ താരം ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നീണ്ട വർഷങ്ങൾക്ക് മോഹൻ ബഗാന് വേണ്ടി കളിച്ച താരമാണ് പ്രീതം. താരം മോഹൻ ബഗാന്റെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് ഇപ്പോൾ പോകാനൊരുങ്ങുന്നത്.

പുലി പോലെ വന്നു, എലി പോലെ പോകുന്നു!!! ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി നാഷണൽ ടീം താരം; കൂടുമാറുന്നത് ഐഎസ്എൽ വമ്പന്മാരിലേക്ക്…

ഇതെന്താ വിറ്റഴിക്കൽ മഹാമേളയോ?; രണ്ട് സൂപ്പർ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിറ്റഴിക്കുന്നു