ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതിക്ഷയോടെ സ്ക്വാഡിലെത്തിച്ച താരമായിരുന്നു പ്രീതം കോട്ടൽ. സഹൽ അബ്ദുൽ സമദുമായുള്ള സ്വാപ്പ് ഡീലിലൂടെയായിരുന്നു പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സിലെത്തിയത്.
എന്നാൽ താരത്തിന്റെ ഈ സീസൺതെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സംതൃപ്തനാണോ ചോദിച്ചാൽ സംശയമാണ്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം താരം കാഴ്ചവെച്ചെങ്കിലും പിന്നീട് താരത്തിന് ആദ്യ ഇലവനിൽ പോലും അവസരങ്ങൾ ലഭിക്കുന്നത് കുറവായി തുടങ്ങിയിരുന്നു.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുകയാണ്. കമന്റെറ്ററും റഫറിയുമായ ആർ.ജെ വരുൺടെ റിപ്പോർട്ട് പ്രകാരം താരം ഈസ്റ്റ് ബംഗാൾ ചേരാൻ ഒരുങ്ങുകയാണെന്നാണ്. ഈ ട്രാൻസ്ഫർ നീക്കത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.
🚨🥇Former Mohun Bagan captain and "Ghorer Chele" Pritam Kotal is on his way to Emami East Bengal FC from Kerala Blasters
— Mohun Bagan Hub (@MohunBaganHub) April 28, 2024
—@RjVarunofficial pic.twitter.com/LaYvFfKw6c
എന്തിരിന്നാലും ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും മോശകരമായ സൈനിങ് ആണോ ഇത് എന്ന് സംശയിക്കേണ്ടതുണ്ട്. കാരണം സഹൽ പോലത്തെ വമ്പൻ താരത്തെ കൊടുത്ത് പ്രീതത്തെ കൊണ്ടുവന്നപ്പോൾ, ഈ ദേശീയ താരം അതിനൊത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ പുറത്തുവരുന്നത് ആയിരിക്കും.