in , , , ,

OMGOMG LOVELOVE AngryAngry CryCry LOLLOL

ചില താരങ്ങളുടെ കാര്യം അവതാളത്തിൽ; പുതിയ നീക്കങ്ങൾ ഉടൻ ഉണ്ടായേക്കില്ല; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്രകാരം

പുതിയ പരിശീലകന്റെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ട്രാൻഫറുകൾ നടത്തുകയുള്ളു എന്നാണ് വിവരങ്ങൾ. അതിനാൽ ആദ്യം ബ്ലാസ്റ്റേഴ്‌സ് നടത്തുക പുതിയ പരിശീലകന്റെ പ്രഖ്യാപനമായിരിക്കും.

ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ടില്ലെങ്കിലും പല ക്ലബ്ബുകളും ഇതിനോടകം പുതിയ താരങ്ങളുമായി കരാർ ചർച്ച നടത്തുന്നതിലും ഫ്രീ ഏജെന്റുകളെ സൈൻ ചെയ്യുന്നതിന്റെയും തിരക്കിലാണ്. ചെന്നൈയിൻ അടക്കമുള്ള ക്ലബ്ബുകൾ പുതിയ താരങ്ങളെ വാങ്ങിക്കൂട്ടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഏറെ പിറകിലാണ്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചുമായി വേർപിരിഞ്ഞ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ മന്ദഗതിയിലാവാൻ കാരണം.

പുതിയ പരിശീലകന്റെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ട്രാൻഫറുകൾ നടത്തുകയുള്ളു എന്നാണ് വിവരങ്ങൾ. അതിനാൽ ആദ്യം ബ്ലാസ്റ്റേഴ്‌സ് നടത്തുക പുതിയ പരിശീലകന്റെ പ്രഖ്യാപനമായിരിക്കും.

പ്രധാനമായും വിദേശ താരങ്ങളുടെ കാര്യമടക്കം പുതിയ പരിശീലകൻ വന്നതിന് ശേഷമായിരിക്കും തീരുമാനിക്കുക. നിലവിൽ ക്ലബ്ബിൽ കളിക്കുന്ന ദിമി, ലൂണ, ഡ്രിങ്കിച്ച് തുടങ്ങിയവരുടെ കാര്യമടക്കം പുതിയ പരിശീലകൻ തീരുമാനിക്കും.

ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സിന് കാര്യമായ ഇടപെടൽ നടത്തണമെങ്കിൽ ഉടനെ പുതിയ പരിശീലനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രഖ്യാപനം വൈകിയാൽ അത് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ കാര്യമായി ബാധിക്കും.

ഇവാനാശാനെ പുറത്താക്കിയത് ഈ അഞ്ച് കാരണങ്ങൾതാൽ; പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഖേൽ നൗ…

പുലി പോലെ വന്നു, എലി പോലെ പോകുന്നു!!! ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി നാഷണൽ ടീം താരം; കൂടുമാറുന്നത് ഐഎസ്എൽ വമ്പന്മാരിലേക്ക്…