in , , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഇവാനാശാനെ പുറത്താക്കിയത് ഈ അഞ്ച് കാരണങ്ങൾതാൽ; പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഖേൽ നൗ…

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും വളരെയധികം നിരാശപ്പെടുത്തി കൊണ്ടായിരുന്നു വെള്ളിയാഴ്ച വൈകീട്ട് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതായി ആരാധകരെ അറിയിച്ചത്.

ഇതോടെ സാമൂഹ്യ മാധ്യങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പരിശീലകനാരായിരിക്കും ബന്ധപ്പെട്ട് ചൂട്യേരിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ നമ്മുക്ക് ഇനി ഇവാനാശാനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കാനുള്ള കാരണങ്ങൾ എന്തായിരിക്കും നോകാം.

ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം ആശാൻ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു കിരീടം പോലും നേടാൻ കഴിയാത്തതാണ് ഒന്നാം കാരണം. ശെരിയായ സബ്സ്ടിട്യൂഷൻ നടത്താതാണ് രണ്ടാമത്തെ കാരണം. പല മത്സരങ്ങളിലും ഇവാനാശാൻ നടത്തുന്ന സബ്സ്ടിട്യൂഷൻ തോൽവിയിലേക്ക് വരെ നയിക്കുന്നത് നമ്മുക്ക് കാണാൻ സാധിച്ചിരുന്നു.

സ്‌ക്വാഡ് റോറ്റേഷന്റെ കാര്യത്തിൽ ഇവാനാശാൻ പൂർണ പരാജയവാനാണ്. ഇതാണ് ഖേൽ നൗ മൂന്നാം കാരണമായി കാണിക്കുന്നത്. റോറ്റേഷൻ നടത്താതെ നിരന്തരം ഒരു താരത്തെ തന്നെ കളിപ്പിക്കുന്നത് കൊണ്ടാണ് കളിക്കാർക്ക് പരിക്കേൽക്കുന്നത്.

നാലാം കാരണമായി ഖേൽ നൗ പറയുന്നത് കഴിഞ്ഞ സീസണിൽ നടന്ന വിവാദമായ വാക്ഔട്ട്‌ പ്രതിഷേധമാണ്. ഇത് കേരള ബ്ലാസ്റ്റേഴ്‌സിനെ വളരെവലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഏകദേശം നാല് കോടി രൂപയുടെ ഫൈനായിരുന്നു ബ്ലാസ്റ്റേഴ്‌സിന് അടയ്ക്കേണ്ടി വന്നത്.

അഞ്ചാമത്തെ കാരണമായി പറയുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു തുടക്കം അനിവാര്യമായത് കൊണ്ടാണെന്നാണ്. അടുത്ത സീസണിലേക്ക് പുതിയ പരിശീലകനും മറ്റ് താരങ്ങളുമായി മികച്ചൊരു സീസൺ തുടങ്ങാനായിരിക്കും ക്ലബ്ബിന്റെ തീരുമാനം. എന്തിരുന്നാലും കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടിലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ഇവാനാശാൻ എന്നതിൽ ഒരു സംശയവും വേണ്ട.

ക്ലബ്ബിനെ കളങ്കം വരുത്തി; മാനേജ്‌മെന്റ് അനുകൂലമായി പ്രവർത്തിച്ചില്ല; വിവാദ മത്സരം ഇവാനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ട്

ചില താരങ്ങളുടെ കാര്യം അവതാളത്തിൽ; പുതിയ നീക്കങ്ങൾ ഉടൻ ഉണ്ടായേക്കില്ല; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്രകാരം