in , ,

LOVELOVE OMGOMG LOLLOL

ലോകകപ്പിനെത്തുന്ന പരിശീലകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര്?; ഇതാ ടോപ് ടെൻ പരിശീലകരും അവരുടെ പ്രതിഫലവും

ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകൻ ആര്? പലപ്പോഴും ഫുട്ബാൾ താരങ്ങളുടെ പ്രതിഫലം ചർച്ചയാവാറുണ്ട് എങ്കിലും പരിശീലകരുടെ പ്രതിഫലം അത്ര ചർച്ചയാവാറില്ല. കൂടാതെ താരങ്ങളെല്ലാം ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോ താരങ്ങളുടെ പ്രതിഫലവും ചർച്ചയാവാറില്ല. കാരണം പല താരങ്ങളും ദേശീയ ടീമിനായി സൗജന്യമായും തുല്യ വേതനവും വാങ്ങിയാണ് കളിക്കാര്. എന്നാൽ പരിശീലകരുടെ കാര്യം അങ്ങനെയല്ല. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 പരിശീലകരെ പരിചയപ്പെടാം.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകരിൽ ഒന്നാമൻ ജർമനിയുടെ ഹാൻസി ഫ്ലിക്കാണ്. 53.30 കോടി രൂപയാണ് ഫ്ലിക്കിന്റെ പ്രതിഫലം. ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റാണ് പട്ടികയിലെ രണ്ടാമൻ. 47.56 കോടിയാണ് സൗത്ത്ഗേറ്റിന്റെ പ്രതിഫലം. ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കിയ ദിദിയർ ദെഷാംപ്‌സ് ആണ് പട്ടികയിലെ മൂന്നാമൻ. 31.16 കോടി രൂപയാണ് അദ്ദേഹത്തിൻറെ പ്രതിഫലം.

കിരീട ഫേവറേറ്റുകളായ ബ്രസീലിന്റെ സൂപ്പർ പരിശീലകൻ ടിറ്റേയാണ് പട്ടികയിലെ നാലാമൻ. 29.52 കോടിയാണ് ടിറ്റെയുടെ പ്രതിഫലം. 23.78 കോടി രൂപ പ്രതിഫലമുള്ള ഹോളണ്ട് പരിശീലകൻ ലൂയി വാൻഗാൽ ആണ് പട്ടികയിലെ അഞ്ചാമൻ. 23.78 കോടി പ്രതിഫലമുള്ള മെക്സിക്കോയുടെ ജെറാർഡോ മാർട്ടീനോയാണ് കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകരുടെ പട്ടികയിലെ ആറാമൻ.

സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീയെ കളി പഠിപ്പിക്കുന്ന ലയണൽ സ്‌കാലോനിയാണ് പട്ടികയിലെ ഏഴാമൻ. 21.32 കോടിയാണ് സ്‌കാലോനിയുടെ പ്രതിഫലം. ആതിഥേയരായ ഖത്തറിനെ കളി പഠിപ്പിക്കുന്ന സ്പാനിഷ് പരിശീലകൻ ഫെലിക്‌സ് സാഞ്ചസാണ് പട്ടികയിൽ എട്ടാമതുള്ളത്. 19.68 കോടിയാണ് സാഞ്ചസിന്റെ പ്രതിഫലം.

പോർച്ചുഗലിന്റെ യൂറോ കപ്പ് ജേതാക്കളാക്കിയ ഫെർണാണ്ടോ സാന്റോസ് പട്ടികയിലെ ഒമ്പതാമനാണ്. 18.04 കോടിയാണ് അദ്ദേഹത്തിൻറെ പ്രതിഫലം. സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുറാത് യകിൻ പട്ടികയിലെ പത്താമനാണ്. 13.12 കോടിയാണ് അദ്ദേഹത്തിൻറെ പ്രതിഫലം.

അവസാന സീസണിലേത് പോലെയുള്ള മെന്റാലിറ്റി കാണിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

അർജന്റീനയ്ക്ക് വീണ്ടും തിരിച്ചടി; മധ്യ നിര താരത്തിന് ലോകകപ്പ് നഷ്ടമാവും