in ,

LOVELOVE LOLLOL

അവസാന സീസണിലേത് പോലെയുള്ള മെന്റാലിറ്റി കാണിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

എന്നാൽ ഇതുവരെയുള്ള മത്സരങ്ങൾ എല്ലാം എഴുതി തള്ളി ആരാധകർക്ക് ആത്മവിസ്വാസം നൽകുന്ന വാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. “ഞങ്ങൾ കഴിഞ്ഞ വർഷം ചെയ്തതുപോലെ നമ്മുടെ മാനസികാവസ്ഥയും, ശക്തമായ വ്യക്തിത്വവും കാണിക്കേണ്ടതുണ്ട്, അത് ഞങ്ങൾ നിറവേറ്റും” എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണെ വളരെയധികം ആവേശത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ നോക്കികണ്ടിരുന്നത്. ആദ്യ മത്സരം ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ്‌ ബംഗാളിനെ കൊച്ചിയിൽ വിഴ്ത്തിയിരുന്നത്. എന്നാൽ പിന്നെ അങ്ങോട്ട് ശുഭകരമായ കാര്യമല്ല നടന്നത്.

പിന്നീട് കളിച്ച മൂന്ന് മത്സരവും ബ്ലാസ്റ്റേഴ്‌സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്. അവസരങ്ങൾ സൃഷ്ടിച്ചിട്ടും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പിഴവുകളിലൊന്ന്.

എന്നാൽ ഇതുവരെയുള്ള മത്സരങ്ങൾ എല്ലാം എഴുതി തള്ളി ആരാധകർക്ക് ആത്മവിസ്വാസം നൽകുന്ന വാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. “ഞങ്ങൾ കഴിഞ്ഞ വർഷം ചെയ്തതുപോലെ നമ്മുടെ മാനസികാവസ്ഥയും, ശക്തമായ വ്യക്തിത്വവും കാണിക്കേണ്ടതുണ്ട്, അത് ഞങ്ങൾ നിറവേറ്റും” എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം മൂലം എന്നി കൊച്ചിയിൽ നടക്കാൻ പോവുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിലയിൽ വമ്പൻ ഇടിവാണ് ഉണ്ടായത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം നവംബർ അഞ്ചിന് ഗുവാഹത്തിയിൽ നോർത്ത്ഈസ്റ്റിന് എതിരെയാണ്.

മലപ്പുറത്തിന്റെ മണ്ണിൽ ഐലീഗ് തുടങ്ങും, ഫിക്സചർ ഇതാ..

ലോകകപ്പിനെത്തുന്ന പരിശീലകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര്?; ഇതാ ടോപ് ടെൻ പരിശീലകരും അവരുടെ പ്രതിഫലവും