in , ,

OMGOMG LOLLOL

അവനെ എന്തിനാണ് നിലനിർത്തിയത്; ഗുജറാത്തിനെ ചോദ്യം ചെയ്ത് ആരാധകർ

മിനി ലേലത്തിനു മുമ്പായി ഐപിഎൽ ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇതിൽ ഏവരെയും അത്ഭുതപ്പെടുത്തിയത് ഗുജറാത്ത്ടൈറ്റൻസ് വിജയ് ശങ്കർ എന്ന ഇന്ത്യൻ താരത്തെ നിലനിർത്തിയതാണ്.

മിനി ലേലത്തിനു മുമ്പായി ഐപിഎൽ ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇതിൽ ഏവരെയും അത്ഭുതപ്പെടുത്തിയത് ഗുജറാത്ത്ടൈറ്റൻസ് വിജയ് ശങ്കർ എന്ന ഇന്ത്യൻ താരത്തെ നിലനിർത്തിയതാണ്.

വിജയ് ശങ്കർ ഒരു ഓൾറൗണ്ടറാണ് എങ്കിലും, 3D പ്ലെയർ എന്ന് നേരത്തെ പലരും വിശേഷിപ്പിച്ച താരമാണ് എങ്കിലും ബാറ്റ് കൊണ്ടോ പന്ത് കൊണ്ടോ ഇപ്പോഴും കൃത്യമായ പ്രയോജനം ലഭിക്കാത്ത ഒരു താരമാണ് വിജയ് ശങ്കർ.

കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് വിജയ് ശങ്കറിനെ കളിക്കളത്തിൽ ഇറക്കിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതോടെ താരത്തെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അത്തരത്തിൽ മോശം പ്രകടനം നടത്തിയ വിജയ് ശങ്കറിനയാണ് ഇത്തവണയും ഗുജറാത്ത് ടൈറ്റൻസ് ടീമിൽ നില നിർത്തിയിരിക്കുന്നത് എന്ന കാര്യമാണ് പലരെയും അതിശയിപ്പിച്ചിരിക്കുന്നത്.

നേരത്തെ 2019 ലെ ഏകദിന ലോകകപ്പിൽ വിജയ് ശങ്കറിനെ ടീമിലെടുത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.. വിജയ് ശങ്കറിനെ ടീമിലെടുത്തത് തെറ്റായ തീരുമാനമായിരുന്നു എന്ന് പല ക്രിക്കറ്റ് പ്രമുഖരും പിന്നീട് അഭിപ്രായപ്പെട്ടിട്ടും ഇപ്പോഴും വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെല്പില്ലാത്ത വിജയ് ശങ്കറിനെ എന്തിനാണ് ഗുജറാത്ത്ടൈറ്റൻസ് പോലുള്ള ചാമ്പ്യൻസ് ടീം നിലനിർത്തിയത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കും; ആരാധകർ ആഗ്രഹിച്ച വാർത്തയെത്തുന്നു

ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ഞങ്ങൾ ഖത്തറിലെ ചാമ്പ്യൻമാരാവും; മെസ്സിയോട് നെയ്മർ