in , , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കും; ആരാധകർ ആഗ്രഹിച്ച വാർത്തയെത്തുന്നു

സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെത്തിരെ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.

സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെത്തിരെ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. മാഞ്ചസ്റ്ററിൽ നിന്ന് ഒരു വിഭാഗം ആളുകൾ തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണ് എന്നും ക്ലബ്ബ് പരിശീലകനായ ടെൻ ഹാഗ് ബഹുമാനം അർഹിക്കുന്നില്ല എന്നുമൊക്കെയാണ് റൊണാൾഡോ പറഞ്ഞത്.

ഇതിനു പിന്നാലെ റൊണാൾഡോ ഇനി തന്റെ ടീമിൽ ഉണ്ടാവില്ല എന്നും റൊണാൾഡോയെ ക്ലബ്ബിന്റെ കരാറിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടെൻ ഹാഗ് ക്ലബ്ബ് മാനേജ്മെന്റിനെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

താരം ജനുവരിയിൽ പുതിയ ക്ലബ്ബിലേക്ക് പോകും.മേജർ ലീഗ് സോക്കറിലെക്കോ അല്ലെങ്കിൽ പോർച്ചുഗീസ് ക്ലബ്ബിലേക്കോ താരം ജനുവരിയോടു കൂടി പോ
യേക്കും എന്നാണ് സൂചനകൾ.

എന്നാൽ ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റ് നടക്കാനുള്ള സാധ്യതകൾ കൂടി ഉണ്ട് എന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്ലോറിയൻ പ്ലിറ്റൻബെർഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഫ്രഞ്ച് വമ്പന്മാരായ പി എസ്ജിക്ക് റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നുള്ളതാണ്.

അങ്ങനെയാണ് എങ്കിൽ ജനുവരി ട്രാൻസ്ഫറിൽ പിഎസ് ജി റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയേക്കും.മേജർ ലീഗ് സോക്കറിലേക്കും പോർച്ചുഗീസ് ലീഗിലേക്കും പോകുന്നതിനേക്കാൾ നല്ലത് പി എസ് ജിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് റൊണാൾഡോയ്ക്ക് തോന്നിയാൽ റൊണാൾഡോ പി എസ് ജിയിലേക്ക് പോകുകയും മെസ്സിയും റൊണാൾഡോയും പി എസ് ജിക്കുവേണ്ടി ഒരുമിച്ചു കളിക്കുന്ന സുന്ദരമായ മുഹൂർത്തം ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കുകയും ചെയ്യും.

ആ രണ്ട് ടീമുകൾ അർജന്റീനയ്ക്ക് വെല്ലുവിളിയാണ്; തുറന്ന് പറഞ്ഞ് മെസ്സി

അവനെ എന്തിനാണ് നിലനിർത്തിയത്; ഗുജറാത്തിനെ ചോദ്യം ചെയ്ത് ആരാധകർ