in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആ രണ്ട് ടീമുകൾ അർജന്റീനയ്ക്ക് വെല്ലുവിളിയാണ്; തുറന്ന് പറഞ്ഞ് മെസ്സി

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് ലയണൽ മെസ്സിയുടെ അർജന്റീന. നിലവിൽ മികച്ച ഫോമിലാണ് അർജന്റീനയുള്ളത്. ആ ഫോം നിലനിർത്തി അർജന്റീനയ്ക്ക് ലോകകിരീടം നേടാനാവുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് ലയണൽ മെസ്സിയുടെ അർജന്റീന. നിലവിൽ മികച്ച ഫോമിലാണ് അർജന്റീനയുള്ളത്. ആ ഫോം നിലനിർത്തി അർജന്റീനയ്ക്ക് ലോകകിരീടം നേടാനാവുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

ഒരുപക്ഷെ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കുമിത് . ലയണൽ മെസ്സി കരിയറിൽ നിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ലോകകിരീടം കൂടി ഉണ്ടാവണമെന്നും , അതിനുള്ള ഏറ്റവും വലിയ അവസരമാണ് ഖത്തറിലേതെന്നും അർജന്റീന ആരാധകർ വിശ്വസിക്കുന്നുണ്ട്.

ഇപ്പോഴിതാ ഖത്തർ ലോക കപ്പിൽ തങ്ങൾക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ള രണ്ട് ടീമുകളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റീനയുടെ സൂപ്പർ താരമായ ലയണൽ മെസ്സി. അതിലൊന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാണ്.

ഫ്രാൻസിന്റെ മികച്ച താരങ്ങൾ പരിക്കിന്റെ പിടിയിലായി അവർ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലായെങ്കിലും , അവർ മികച്ച ടീമാണെന്നും, കരീം ബെൻസിമയും കിലിയന്‍ എംബാപേയുമൊക്കെ അടങ്ങുന്ന അവരുടെ ടീം ശക്തരാണ് എന്നും അവർ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട് എന്നുമാണ് ലയണൽ മെസ്സി അഭിപ്രായപ്പെടുന്നത്.

മെസ്സിയുടെ അഭിപ്രായത്തിൽ അർജന്റീനയ്ക്ക് വെല്ലുവിളിയാകുന്ന രണ്ടാമത്തെ ടീം മറ്റൊരു കിരീട ഫേവറേറ്റുകളായ ബ്രസീലാണ്. ബ്രസീൽ ശക്തമായ ടീമുമായിട്ട് തന്നെയാണ് ഇത്തവണയും ലോക കപ്പിനിറങ്ങുന്നത്. നെയ്മറാണ് അവരുടെ പ്രധാന ആയുധം . നെയ്മറിനെയും ബ്രസീലിനെയും ഭയക്കണമെന്നും അർജന്റീനയ്ക്ക് വെല്ലുവിളിയാവാൻ സാധ്യതയുണ്ട് എന്നുമാണ് ലയണൽ മെസ്സി നൽകുന്ന മുന്നറിയിപ്പ്.

ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കുമോ? മറുപടിയുമായി ലയണൽ മെസ്സി

റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കും; ആരാധകർ ആഗ്രഹിച്ച വാർത്തയെത്തുന്നു