ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.അർജന്റീനയുടെ പരിശീലകനായ സ്കലോണി കുറച്ചാഴ്ച്ചകൾക്കു മുമ്പ് പറഞ്ഞത് ലയണൽ മെസ്സിയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തിന് വേണമെങ്കിൽ ഒരു ലോകകപ്പുകൂടി കളിക്കാനുള്ള സാധ്യതയുണ്ട് എന്നുമാണ്.
സ്കലോണി ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ മെസ്സിയുടെ നിലപാട് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകൻ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മെസ്സിയോട് ഒരു ചോദ്യം ചോദിച്ചപ്പോൾ അതിന് മെസ്സി പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഖത്തറിന് ശേഷം എന്ത് സംഭവിക്കും എന്നതിനെപ്പറ്റി ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല.ഇപ്പോൾ ഖത്തറാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം.കോപാ- അമേരിക്ക നേടുന്നതിനു മുമ്പും ഇതുവരെയും ഞാൻ സന്തോഷവാനാണ്. ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഖത്തർ ലോകകപ്പിന് ശേഷമായിരിക്കുമെന്നും മെസ്സി പറഞ്ഞു.
ഈ ലോകകപ്പിന് ശേഷം പലതും മാറിമറിയുമെന്നും മെസ്സി പറഞ്ഞു.എന്നാൽ മാധ്യമപ്രവർത്തകന്റെ വിരമിക്കൽ ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നും ലയണൽ മെസ്സി പറഞ്ഞിട്ടില്ല.ഖത്തർ ലോകകപ്പിന് ശേഷം പല മാറ്റങ്ങളും ഉണ്ടാവുമെന്ന് മാത്രമാണ് ഇതിനു മറുപടിയായി ലയണൽ മെസ്സി ഉത്തരം നൽകിയത് .