ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പുത്രനാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ ഒരു ക്രിക്കറ്റ് താരം കൂടിയായ അർജ്ജുന് ഇതുവരെ ഒരു വലിയ വേദിയിൽ കളിക്കാനായിട്ടില്ല. 2020 മുതൽ മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡിൽ ഉണ്ടെങ്കിലും ഇതുവരെ മുംബൈയ്ക്ക് വേണ്ടി ഒരു മത്സരം പോലും കളിക്കാൻ അർജുന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് മോശം പ്രകടനം നടത്തിയപ്പോൾ, അവസാന മത്സരങ്ങളിൽ പല യുവതാരങ്ങൾക്കും അവസരം ലഭിച്ചപ്പോഴും അർജുന് മാത്രം മുംബൈയിൽ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിലെ പരിചയക്കുറവാണ് അർജുന് മുംബൈ ടീമിൽ ഇടം നൽകാതിരിക്കാനുള്ള കാരണം.
എന്നാൽ പഴയ അർജുനല്ല ഇപ്പോൾ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി കൊണ്ടാണ് അർജുൻ ഇത്തവണ മുംബൈ ഇന്ത്യൻസിനൊടൊപ്പം എത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയിൽ നിന്നും മാറി താരം ഗോവ ടീമിലേക്ക് പോയതോടെ ഗോവയിൽ മികച്ച അവസരങ്ങൾ അർജുൻ ലഭിക്കാൻ തുടങ്ങി. ഈ അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാനും അർജുന് സാധിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ മത്സരപരിചയവുമായി എത്തുന്ന അർജുന് ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. കഴിഞ്ഞദിവസം നായകൻ രോഹിത് ശർമയോട് അർജുന് ഇത്തവണ ആദ്യ ഇലവനിൽ അവസരം ലഭിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഇത്തവണ പ്രതീക്ഷിക്കാം’ എന്ന മറുപടിയാണ് രോഹിത് ശർമ നൽകിയത്. ഇത് അർജുന് ഇത്തവണ അവസരം ലഭിക്കുമെന്നതിന്റെ സൂചന കൂടിയാണ്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ തിളങ്ങാൻ സാധിക്കുന്ന അർജുന് മുംബൈ ഇന്ത്യൻസിൽ ഹർദിക് പാണ്ട്യയുടെ അഭാവം നികത്താൻ ആകുമെന്ന് പല ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.
content highlight : arjun tendulker, mumbai indians, IPL 2023