in , , ,

LOVELOVE OMGOMG

മുൻ രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഇന്നത്തെ ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് ഒരു വാർത്ത പുറത്തുവരികയാണ്. പരിക്കേറ്റ മുകേഷ് ചൗധരിക്ക് പകരം ചെന്നൈ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ്.

പതിനാറാം സീസൺ ഐപിഎൽ (IPL) പോരാട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും (Gujarat Titans )മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും (chennai super kings) തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

ഇന്നത്തെ ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് ഒരു വാർത്ത പുറത്തുവരികയാണ്. പരിക്കേറ്റ മുകേഷ് ചൗധരിക്ക് പകരം ചെന്നൈ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ്.

ഇടംകയ്യൻ സീമർ ആകാശ് സിംഗിനെയാണ് ചെന്നൈ മുകേഷ് ചൗധരിക്ക് പകരം ടീമിൽ എത്തിച്ചിരിക്കുന്നത്. ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന ആകാശ് സിങ്ങിനെ അടിസ്ഥാന വിലയായ 20 ലക്ഷം മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്.

Also Read: ചെന്നൈയ്ക്ക് തിരിച്ചടി ആദ്യ മത്സരത്തിൽ 4 സൂപ്പർ താരങ്ങൾ ഉണ്ടാവില്ല

22 കാരനായ താരം 2020 ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നേരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു ഈ താരം.

Also read: അർജുൻ ടെണ്ടുൽക്കറെ ടീമിൽ ഉൾപ്പെടുത്തുമോ? ചോദ്യങ്ങൾ ഉത്തരവുമായി രോഹിത് ശർമ

ഇതുവരെ 9 ടി20 മത്സരങ്ങൾ കളിച്ച താരം ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 7.87 ആണ് താരത്തിന്റെ ബോളിംഗ് എക്കോണമി.

Also Read: രോഹിത് മാറി നിൽക്കും; സൂര്യകുമാർ യാദവ് മുംബൈയെ നയിക്കും

ദൈവ പുത്രൻ ഇത്തവണ അരങ്ങേറുമോ?; മറുപടിയുമായി നായകൻ രോഹിത് ശർമ

ധോണി ഇന്ന് കളിച്ചേക്കില്ല