പതിനാറാം സീസൺ ഐപിഎൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടനം മത്സരം. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഉദ്ഘാടന മത്സരത്തിന് ഇറങ്ങും മുമ്പേ ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. അവരുടെ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കേറ്റ പരിക്ക് തന്നെയാണ് ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്.
കാൽമുട്ടിന് പരിക്കേറ്റ ധോണി ഉദ്ഘാടന മത്സരത്തിൽ കളിക്കാനിങ്ങില്ലെന്ന് കഴിഞ്ഞദിവസം പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ധോണിയുടെ പരിക്ക് സാരമുള്ളതാണെന്നും എന്നാൽ ആദ്യം മത്സരത്തിൽ തന്നെ ധോണിയെ കളത്തിലിറക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് ചെന്നൈ തയ്യാറാവില്ല എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: മുൻ രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്
ധോണി ഇന്ന് അഹമ്മദാബാദിൽ എത്തിയിട്ടുണ്ടെങ്കിലും താരം ഇന്നത്തെ മത്സരത്തിൽ ഇറങ്ങാനുള്ള സാധ്യതകൾ കുറവാണ്. അതേസമയം ധോണിയുടെ അഭാവത്തിൽ ചെന്നൈയെ ആര് നയിക്കും എന്നുള്ളതും ഒരു ചോദ്യമാണ്.
Also Read: അർജുൻ ടെണ്ടുൽക്കർ ഇത്തവണ ടീമിലുണ്ടാവുമോ? ചോദ്യങ്ങൾക്ക് മറുപടിയുമായി രോഹിത് ശർമ
ധോണിയില്ലെങ്കിൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ ചെന്നൈ
യുടെ നായകനായിരുന്ന രവീന്ദ്ര ജഡേജ ഇന്നത്തെ മത്സരത്തിൽ നായക സ്ഥാനം ഏറ്റെടുക്കും.
Also Read: ചെന്നൈയ്ക്ക് വൻ തിരിച്ചടി ഉദ്ഘാടനമത്സരത്തിൽ 4 താരങ്ങൾ കളിക്കില്ല