in , , ,

LOLLOL AngryAngry

9 ക്യാപ്റ്റൻമാർ മാത്രം; ഐപിഎൽ ഫോട്ടോ സെക്ഷനിൽ രോഹിത് ശർമയില്ല; കാരണം ഇതാണ്

കഴിഞ്ഞദിവസം പുറത്തുവന്ന ഐപിഎൽ ടീം നായകന്മാരുടെ ഫോട്ടോ സെക്ഷനിൽ രോഹിത് ശർമയില്ലാത്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഐപിഎൽ കിരീടത്തിന് ചുറ്റും 9 ടീമുകളുടെ നായകന്മാരും അണിനിരന്ന ഫോട്ടോ സെക്ഷനിൽ മുംബൈയുടെ നായകൻ രോഹിത് ശർമയെ മാത്രം കാണാനായില്ല.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ നായകനാണ് രോഹിത് ശർമ. അഞ്ചുതവണയാണ് രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയത്. ഇത്തവണയും കിരീടം ലക്ഷ്യമാക്കി തന്നെയാണ് മുംബൈ കളത്തിലിറങ്ങുന്നത്.

എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ഐപിഎൽ ടീം നായകന്മാരുടെ ഫോട്ടോ സെക്ഷനിൽ രോഹിത് ശർമയില്ലാത്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഐപിഎൽ കിരീടത്തിന് ചുറ്റും 9 ടീമുകളുടെ നായകന്മാരും അണിനിരന്ന ഫോട്ടോ സെക്ഷനിൽ മുംബൈയുടെ നായകൻ രോഹിത് ശർമയെ മാത്രം കാണാനായില്ല.

എന്തുകൊണ്ടാണ് രോഹിത് ശർമ ഫോട്ടോ സെക്ഷനിൽ ഉൾപ്പെടാത്തതെന്നും രോഹിത്തിനെ ഒഴിവാക്കിയതാണ് എന്നുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ഐപിഎൽ സംഘാടകർ തന്നെ രംഗത്ത് വരികയും ചെയ്തു.

രോഹിത് ശർമയ്ക്ക് അസുഖം ബാധിച്ചതിനാലാണ് അദ്ദേഹം ഫോട്ടോ സെക്ഷനിൽ പങ്കെടുക്കാത്തതെന്നാണ് ഐപിഎൽ സംഘാടകർ നൽകുന്ന വിശദീകരണം. എന്നാൽ രോഹിത് എന്ത് അസുഖമാണ് ബാധിച്ചത് എന്ന കാര്യം ഐപിഎൽ സംഘാടകർ വ്യക്തമാക്കിയിട്ടില്ല.

Also Read: ചെന്നൈയ്ക്ക് ആശങ്ക ധോണി ഇന്ന് കളിക്കില്ല

അതേസമയം പതിനാറാം സീസൺ ഐപിഎൽ പോരാട്ടങ്ങൾക്ക് ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

Also Read: മുൻ രാജസ്ഥാൻ റോയൽസ് താരത്തെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ധോണി ഇന്ന് കളിച്ചേക്കില്ല

ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ ക്ലബ്ബുമായി പാർട്ട്ണർഷിപ്പിൽ എത്തി?