ഐപിഎൽ പോരാട്ടങ്ങൾ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. എന്നാൽ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്.
ചെന്നൈ നിരയിൽ നാല് സൂപ്പർതാരങ്ങൾ ഉദ്ഘാടന മത്സരത്തിന് ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ. ഈ താരലലത്തിൽ വലിയ തുക മുടക്കി സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സ് ആദ്യ മത്സരത്തിൽ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. കാലിന് പരിക്കേറ്റ താരത്തിന് ആദ്യ മത്സരത്തിൽ വിശ്രമം നൽകാനായിരിക്കും നായകൻ ധോണിയുടെ തീരുമാനം.
ശ്രീലങ്കൻ താരങ്ങളായ മഹേഷ് തീക്ഷ്ണ, മതിഷ പതിരാന എന്നിവരും ഉദ്ഘാടന മത്സരത്തിൽ കളത്തിലിറിങ്ങില്ല. ന്യൂസിലാൻഡ്- ശ്രീലങ്ക പരമ്പര നടക്കുന്നതിനാൽ ഇരുവരും ദേശീയ ടീമിന്റെ ഭാഗമായിരിക്കും. അതിനാൽ ഐപിഎല്ലിന്റെ ആദ്യകുറച്ചു മത്സരങ്ങളിൽ ഇവരുടെ സേവനം ചെന്നൈയ്ക്ക് നഷ്ടമാകും.
പേസ് ബൗളർ മുകേഷ് ചൗധരിയാണ് ഉദ്ഘാടന മത്സരത്തിൽ കളത്തിൽ ഇറങ്ങാൻ സാധിക്കാത്ത മറ്റൊരു താരം. താരത്തിന്റെ പരിക്കാണ് കാരണം.
Also Read: ഇനി രണ്ട് ടീം ഷീറ്റുകൾ; ഇത്തവണത്തെ ഐപിഎല്ലിലെ പ്രധാന മാറ്റം അറിയാം
പരിക്കേറ്റ മുകേഷ് ചൗധരിക്ക് ഈ സീസൺ നഷ്ടമാകുമെന്നുള്ള അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വ്യക്തത ഇപ്പോഴും പുറത്തുവന്നിട്ടില്ല. താരത്തിന് പരിക്ക് ഉടൻ ഭേദമാകുമെന്നും താരത്തിന് സീസൺ നഷ്ടമാകാൻ സാധ്യതയില്ല എന്നും ചെന്നൈ ക്യാമ്പിൽ പ്രതീക്ഷകളുണ്ട്. എന്നിരുന്നാലും താരത്തിന് പരിക്ക് കാരണം ഉദ്ഘാടന മത്സരം കളിക്കാനാവില്ല.
Also Read: ബുമ്രയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തിന് കൂടി ഐപിഎൽ നഷ്ടമാവും