in , ,

OMGOMG LOVELOVE

ഇനി രണ്ട് ടീം ഷീറ്റുകൾ; ഐപിഎല്ലിൽ ഇത്തവണ സുപ്രധാന മാറ്റം വരുന്നു

ഇത്തവണത്തെ ഐപിഎൽ ഒരുപാട് മാറ്റങ്ങളുടെ ഐപിഎൽ കൂടിയാണ് സയ്യദ് മുസ്താഖ് അലി ട്രോഫിയിൽ അടക്കം പരീക്ഷിച്ച ഇമ്പാക്റ്റ് പ്ലയെർ റൂൾ ഇത്തവണത്തെ ഐപിഎല്ലിൽ ഉണ്ട് എന്നത് ഐപിഎല്ലിലെ പ്രധാനമാറ്റമാണ്. എന്നാൽ ഇമ്പാക്ട് പ്ലയെർ റൂളിനെ പറ്റി സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. എന്നാൽ ഐപിഎല്ലിൽ ഇത്തവണ മറ്റൊരു പ്രധാനമാറ്റം കൂടി വരുന്നുണ്ട്. ആ പുതിയ മാറ്റം എന്താണെന്ന് പരിശോധിക്കാം.

ALSO READ: ഇമ്പാക്ട് പ്ലയെർ; ഐപിഎല്ലിൽ ഇത്തവണ പുതിയ നിയമം; എന്താണ് ഇമ്പാക്ട് പ്ലയെർ റൂൾ?അറിയേണ്ടതെല്ലാം….

ഇമ്പാക്ട് പ്ലയെർ റൂളിനെ പറ്റി സമ്മിശ്ര അഭിപ്രായമുണ്ടെങ്കിലും പുതിയ മാറ്റമായ രണ്ട് ഷീറ്റുകൾ എന്ന രീതി ക്രിക്കറ്റ് ആരാധകർ ഇരുകൈയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ടീം ക്യാപ്റ്റന്മാർ ടോസിന് വരുമ്പോൾ ഇരു ക്യാപ്റ്റന്മാരുടെ കൈയ്യിൽ ആദ്യ ഇലവന്റെ ഒരു ഷീറ്റ് ഉണ്ടാവും. ടോസിന് മുമ്പേ ഇത് ക്യാപ്റ്റന്മാർ പരസ്പ്പരം കൈമാറുകയും ചെയ്യും.

എന്നാൽ ഈ സീസൺ മുതൽ ടീം ക്യാപ്റ്റന്മാർക്ക് രണ്ട് ടീം ഷീറ്റുകൾ കൊണ്ട് വരാം എന്നുള്ളതാണ് ഇത്തവണത്തെ ഐപിഎല്ലിലെ പ്രധാന മാറ്റം. അതായത് ടോസിന് ശേഷം ടീമിനെ തീരുമാനിക്കാം എന്നതാണ് ഈ മാറ്റം.

ടോസിന്റെ സമയത്ത് നായകൻ ഗ്രൗണ്ടിൽ എത്തുമ്പോൾ നായകന്റെ കൈയ്യിൽ ഇനി മുതൽ രണ്ട് ടീം ഷീറ്റുകൾ ഉണ്ടാവും. അതിലൊന്ന് തന്റെ ടീമിന് ആദ്യം ബാറ്റ് ലഭിച്ചാൽ ഇറക്കേണ്ട ആദ്യഇലവനും മറ്റൊന്ന് തന്റെ ടീമിന് ആദ്യം ബൗളിംഗ് ലഭിച്ചാൽ കളത്തിലിറക്കേണ്ട ആദ്യഇലവനെ ഷീറ്റുമായിരിക്കും.

ടോസിന് ശേഷം ഏത് ആദ്യ ഇലവനെയാണ് കളത്തിലിറക്കേണ്ടത് എന്നത് ക്യാപറ്റന് തീരുമാനിക്കാം. തീരുമാനിച്ച ആദ്യ ഇലവന്റെ ഷീറ്റ് എതിർ നായകന് ഇനി ടോസിങ്ങിന് ശേഷം നൽകിയാൽ മതിയാവും. ഇതാണ് ഐപിഎല്ലിലെ പുതിയ നിയമം.

ALSO READ: എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം

ബുമ്രയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തിന് കൂടി ഇത്തവണത്തെ ഐപിഎൽ നഷ്ടമാകും

ഇക്കാര്യം ചെയ്‌താൽ നിനക്ക് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാകാം; സഞ്ജുവിന് ഉപദേശവുമായി ശ്രീശാന്ത്