in , ,

CryCry

ഇക്കാര്യം ചെയ്‌താൽ നിനക്ക് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാകാം; സഞ്ജുവിന് ഉപദേശവുമായി ശ്രീശാന്ത്

ക്രിക്കറ്റിൽ മലയാളികളുടെ അഭിമാനതാരമാണ് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിന് ദേശീയ ടീമിൽ കൃത്യമായ അവസരം ലഭിക്കാത്തത് ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന കാര്യമാണ്. പലപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ദേശീയ ടീമിന്റെ വിളിയെത്താറില്ല. ഇപ്പോഴിതാ സഞ്ജുവിന് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ ഒരു ഉപദേശം നൽകിയിരിക്കുകയാണ് മുൻ താരമാണ് ശ്രീശാന്ത്.

സഞ്ജു സാംസൺ, ശ്രീശാന്ത്. Photo: FB@SanjuSamson/Sreesanth

ക്രിക്കറ്റിൽ മലയാളികളുടെ അഭിമാനതാരമാണ് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിന് ദേശീയ ടീമിൽ കൃത്യമായ അവസരം ലഭിക്കാത്തത് ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന കാര്യമാണ്. പലപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ദേശീയ ടീമിന്റെ വിളിയെത്താറില്ല. ഇപ്പോഴിതാ സഞ്ജുവിന് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാവാൻ ഒരു ഉപദേശം നൽകിയിരിക്കുകയാണ് മുൻ താരമാണ് ശ്രീശാന്ത്.

“സഞ്ജു വളരെ ആക്രമണകാരിയായ താരമാണ്. എന്നാൽ സാഹചര്യത്തിന് അനുസരിച്ച് കളിക്കണം. ഞാൻ അവനോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ആക്രമണത്തിനും പ്രതിരോധത്തിനും ഇടയിൽ ബാലൻസ് ചെയ്യാൻ സഞ്ജു പഠിക്കേണ്ടേയിരിക്കുന്നു. ക്യാപ്റ്റൻസിയുടെ കാര്യമെടുത്താലും സഞ്ജു പഠിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു തന്റെ ചിന്തകളും തീരുമാനങ്ങളും ബാലൻസ് ചെയ്യണം” ഇതാണ് ശ്രീശാന്ത് സഞ്ജുവിന് നലകിയ ഉപദേശം.

ALSO READ: എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം

ഇക്കാര്യം സഞ്ജുവിനോട് നേരിട്ട് പറഞ്ഞെന്നും ഇക്കാര്യം ശ്രദ്ധിച്ചാൽ സഞ്ജുവിന് ദേശീയ ടീമിന്റെ സ്ഥിരസാന്നിധ്യമാവാമെന്നും ശ്രീശാന്ത് പറഞ്ഞു. ഐപിഎൽ 2023ന് മുന്നോടിയായി നടന്ന രാജസ്ഥാൻ റോയൽസിന്റെ പ്രിവ്യൂവിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഇന്ത്യൻ നിരയിലേക്ക് തിരിച്ചെത്തുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

അതെ സമയം കഴിഞ്ഞ സീസണിൽ ഫൈനൽ പോരാട്ടത്തിൽ വീണ സഞ്ജുവിന്റെ രാജസ്ഥാൻ ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഏപ്രിൽ രണ്ടിന് സൺറൈസസ് ഹൈദ്രാബാദിനോടാണ് രാജസ്ഥാന്റെ ആദ്യമത്സരം.

ALSO READ: ഇമ്പാക്ട് പ്ലയെർ; ഐപിഎല്ലിൽ ഇത്തവണ പുതിയ നിയമം; എന്താണ് ഇമ്പാക്ട് പ്ലയെർ റൂൾ?അറിയേണ്ടതെല്ലാം….

ഇനി രണ്ട് ടീം ഷീറ്റുകൾ; ഐപിഎല്ലിൽ ഇത്തവണ സുപ്രധാന മാറ്റം വരുന്നു

ആരാധകരെ ചൊറിഞ്ഞ സ്റ്റിമാച്ചിന് കലക്കൻ മറുപടി നൽകി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം