in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആരാധകരെ ചൊറിഞ്ഞ സ്റ്റിമാച്ചിന് കലക്കൻ മറുപടി നൽകി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം

സ്റ്റിമാച്ച് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. മത്സരം കാണാനെത്തിയ ആരാധകർക്ക് മത്സരത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്നും ആരാധകരെല്ലാം നിശബ്‌ദായിരുന്നുവെന്നാണ് സ്റ്റിമാച്ച് നടത്തിയ പ്രസ്താവന.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് മണിപ്പൂരിലെ ഇംഫാലിലെ ഖുമൻ ലംപക് സ്റ്റേഡിയത്തിൽ ഇന്ത്യ- മ്യാന്മാർ സൗഹൃദ മത്സരം നടന്നത്. ഖുമൻ ലംപക് സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ അനിരുദ് താപ്പ നേടിയ ഗോളിൽ ഇന്ത്യ മത്സരം വിജയിക്കുകയും ചെയ്തു.

എന്നാൽ മത്സരം ശേഷം ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. മത്സരം കാണാനെത്തിയ ആരാധകർക്ക് മത്സരത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്നും ആരാധകരെല്ലാം നിശബ്‌ദായിരുന്നുവെന്നാണ് സ്റ്റിമാച്ച് നടത്തിയ പ്രസ്താവന.

സ്റ്റിമാച്ചിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും മണിപ്പൂരിൽ നിന്നുള്ള താരവും നിലവിലെ ഫുട്ബോൾ നിരീക്ഷകനുമായ റെനഡി സിങ്.

ഖുമൻ ലംപക് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളുമായാണ് ഇന്ത്യ കളിച്ചത്. ഇന്ത്യയിൽ ഒരു ഫുട്ബോൾ മത്സരത്തിന് കാണികൾ നിറയുക എന്നത് തന്നെ വളരെ വിരളമാണെന്ന് സ്റ്റിമാച്ച് മനസിലാക്കണം. കാണികൾ നിശബ്ദരായി എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നമെങ്കിൽ, അദ്ദേഹം ഒരിക്കലും പ്രിമീയർ ലീഗിലേത് പോലുള്ള ആരാധകരെ പ്രതീക്ഷിക്കരുതെന്നും അത്തരത്തിലുള്ള കാണികൾ ഉണ്ടാവണമെങ്കിൽ കളിയും അത്തരത്തിലാവണമെന്നാണ് റെനഡി സിംഗിന്റെ മറുപടി.

ഫുട്ബോൾ മണിപ്പൂരിന്റെ പ്രധാന കായിക വിനോദമാണെ ന്നും ആ ഫുട്ബാൾ സംസ്കാരമാണ് ഖുമൻ ലംപക് സ്റ്റേഡിയം നിറച്ചതെന്നും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ റെനഡി സിങ് പറഞ്ഞു.

ഇക്കാര്യം ചെയ്‌താൽ നിനക്ക് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമാകാം; സഞ്ജുവിന് ഉപദേശവുമായി ശ്രീശാന്ത്

കാത്തിരിക്കേണ്ട…!ആ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല?