in , ,

ബുമ്രയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തിന് കൂടി ഇത്തവണത്തെ ഐപിഎൽ നഷ്ടമാകും

പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ ഈ ഐപിഎല്ലിനുണ്ടാവില്ല എന്നാ റിപോർട്ടുകൾ പുറത്ത് വരുന്നതിനിടയിലാണ് മറ്റൊരു സൂപ്പർ താരത്തിന് കൂടി ഇത്തവണത്തെ ഐപിഎൽ നഷ്ടമാകുമെന്ന നിരാശ വാർത്ത പുറത്ത് വരുന്നത്. ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന ബുമ്രയ്ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇനിയും സമയം ആവശ്യമാണ് എന്നാ റിപോർട്ടുകൾ തന്നെയാണ് ബുംറ ഇത്തവണത്തെ ഐപിഎല്ലിനുണ്ടാവില്ല എന്ന റിപ്പോർട്ടുകൾക്ക് കാരണം.

ഇപ്പോഴിതാ ബുമ്രയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യർക്കും പരിക്ക് കാരണം ഐപിഎൽ നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ അയ്യർക്ക് ദീർഘനാൾ പുറത്തിരിക്കും.

ALSO READ; എറിഞ്ഞ ഏഴ് ഓവറും മെയ്ഡന്‍; കൂടാതെ ഏഴ് വിക്കറ്റും; അതിശയിപ്പിച്ച് വിൻഡീസ് താരം

താരം ശാസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നും താരത്തിന് ഫിറ്റ്നസ് വീണ്ടുക്കാൻ കുറഞ്ഞത് ആറു മാസം വേണ്ടി വരുമെന്നാണ് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ താരത്തിന് ഐപിഎൽ നഷ്ടമാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഐപിഎൽ മാത്രമല്ല, വരാനിരിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പും താരത്തിന് നഷ്ടമാവും. ഇനി ഏകദിനലോകക്കപ്പിൽ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമമായിരിക്കും അയ്യർ നടത്തുക.

അയ്യരിന്റെ പരിക്ക് വലിയ തിരിച്ചടിയാവുക താരത്തിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായിരിക്കും. കാരണം അയ്യരാണ് കൊൽക്കത്തയുടെ നായകൻ. അയ്യർക്ക് പകരം നായകസ്ഥാനത്തേക്ക് കൊണ്ട് വരാൻ മാറ്റ് താരങ്ങളില്ല എന്നതും കൊൽക്കത്തയ് തിരിച്ചടിയാണ്.

ALSO READ: ഇമ്പാക്ട് പ്ലയെർ; ഐപിഎല്ലിൽ ഇത്തവണ പുതിയ നിയമം; എന്താണ് ഇമ്പാക്ട് പ്ലയെർ റൂൾ?അറിയേണ്ടതെല്ലാം….

ഇനി ഐ സ് എലിൽ ബെൽജിയം മോഡൽ “വാർ”റഫറിയിങ്?

ഇനി രണ്ട് ടീം ഷീറ്റുകൾ; ഐപിഎല്ലിൽ ഇത്തവണ സുപ്രധാന മാറ്റം വരുന്നു