ഐഎസ്എല്ലിലെ കിരീടവരൾച്ചയ്ക്ക് സൂപ്പർ കപ്പിലൂടെ മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. സ്വന്തം നാട്ടിൽ നടക്കുന്ന സൂപ്പർ കപ്പിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഒരു ദുഃഖവാർത്ത കൂടി വരികയാണ്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം അഡ്രിയൻ ലൂണാ സൂപ്പർ കപ്പിൽ കളിക്കില്ല എന്നുള്ളതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്ത.
ലൂണാ സൂപ്പർ കപ്പിൽ ഉണ്ടാവില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുകയും ചെയ്തിട്ടുണ്ട്. കുടുംബപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ലൂണയ്ക്ക് അവധി നൽകുകയാണെന്നും അതിനാൽ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല എന്നുമാണ് ക്ലബ്ബ് അറിയിച്ചത്.
Also Read: അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ നായകൻ
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും സൂപ്പർ കപ്പിലെ അഭാവം. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതും കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ളതുമായ താരമാണ് ലൂണ.
Also Read: രണ്ട് പ്രതിരോധ താരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
ഇത്തരത്തിലുള്ള ലൂണ സൂപ്പർ കപ്പിന് ഉണ്ടാവില്ല എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകളെ ആശങ്കയിലാക്കുന്നുണ്ട്.