കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ പ്രതിരോധതാരങ്ങളുടെ അഭാവവും ഒരു ഇന്ത്യൻ സ്ട്രൈക്കറുടെ അഭാവവും ഉണ്ടായിരുന്നു. ഈ വിടവുകളെല്ലാം അടുത്ത ട്രാൻസ്ഫർ വിൻഡോയോട് കൂടി പരിഹരിക്കാം എന്ന ലക്ഷ്യവും ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു. ഇതിനോടകം ചില താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ തിരിച്ചടികളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
നോക്ക്ഔട്ട് മത്സരത്തിലെ വിവാദഗോളിൽ പ്രതിഷേധിച്ച് കളം വിട്ടതിന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സിനെതിരെ വലിയ പിഴ ചുമത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5-7 കോടി രൂപ വരെയാണ് എഐഎഎഫ്എഫ് ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ഈടാക്കുക.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പീഴത്തുകയാണ് ഇത്. ഇത്തരത്തിൽ വലിയ തുക ബ്ലാസ്റ്റേഴ്സിന് പിഴ ഈടാക്കിയാൽ ബ്ലാസ്റ്റേഴ്സിനെ അത് വലിയ സാമ്പത്തിക പ്രശ്നത്തിലേക്ക് തള്ളിയിടും.
ഐഎസ്എല്ലിൽ ഇപ്പോഴും ടീമുകൾ ഒന്നും വലിയ ലാഭകരമല്ലാത്ത രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആ ഒരു സാഹചര്യത്തിൽ ഇത്തരത്തിൽ വലിയ തുക പിഴ ചുമത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
ഇത്തരത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധി ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നാൽ അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സിന് കാര്യമായി പണമെറിയാൻ സാധിക്കില്ല. നിലവിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വയ്ക്കുന്ന താരങ്ങളെ അടക്കം ബ്ലാസ്റ്റേഴ്സിന് കൈവിടേണ്ടിവരും. ചെറിയ തുക നൽകി ചെറിയ താരങ്ങളെ മാത്രമേ പിന്നീട് ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയൂ. ഇത് ബ്ലാസ്റ്റേഴ്സിനെ അടുത്ത സീസണിൽ പ്രതിസന്ധിയിലാക്കും
Also Read: ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിൽ പുതിയ നായകൻ