in , , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

ലൂണയ്ക്ക് പകരം സൂപ്പർ കപ്പിൽ മറ്റൊരു വിദേശതാരം ബ്ലാസ്റ്റേഴ്‌സിൽ എത്തുമോ?

ആരാധകർക്കിടയിൽ നിന്ന് ഇപ്പോൾ ചില ചോദ്യങ്ങളും ഉയരുകയാണ്. സൂപ്പർ കപ്പിൽ ലൂണയ്ക്ക് പകരം മറ്റൊരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നത്.

കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ നിരാശയിലാക്കിയ വാർത്തയാണ് സൂപ്പർതാരം അഡ്രിയൻ ലൂണ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ലെന്നുള്ളത്. താരത്തിന് കുടുംബപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ കൂടുതൽ അവധി നൽകിയെന്നും ന്നും താരം സൂപ്പർ കപ്പിൽ ഉണ്ടാവില്ല എന്നും കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറെ നിർണായകമായ താരമാണ് ലൂണ. കളിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ വലിയ രീതിയിൽ അലട്ടുമെന്ന് ഉറപ്പാണ്.

എന്നാൽ ആരാധകർക്കിടയിൽ നിന്ന് ഇപ്പോൾ ചില ചോദ്യങ്ങളും ഉയരുകയാണ്. സൂപ്പർ കപ്പിൽ ലൂണയ്ക്ക് പകരം മറ്റൊരു വിദേശ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നത്.

എന്നാൽ ലൂണയ്ക്ക് പകരം മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനായി ടീമിൽ എത്തിക്കുമെന്നുള്ള വാർത്തകൾ ഒന്നും പുറത്തുവന്നിട്ടില്ല. ലൂണയ്ക്ക് പകരം മറ്റൊരുതാരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് പദ്ധതിയിടുന്നില്ല എന്നാണ് ലഭ്യമാകുന്ന ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Also Read: ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ മാർക്കറ്റിൽ മുട്ടൻപണി; സൂപ്പർ താരങ്ങളെ സ്വന്തമാക്കാനാകില്ല

കൂടാതെ സൂപ്പർ കപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലൂണക്ക് പറ്റിയ ഒരു പകരക്കാരനെ കണ്ടുപിടിക്കുക എന്നുള്ളത് തന്നെ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്.

also read: ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിൽ പുതിയ നായകൻ

ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ മാർക്കറ്റിൽ മുട്ടൻ പണി; സൂപ്പർ താരങ്ങളെ സ്വന്തമാക്കാനാകില്ല

ലോബെരയെ തിരിച്ചെത്തിക്കാൻ ശ്രമം; സൂപ്പർ പരിശീലകന് വേണ്ടി 3 ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത്