in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലോബെരയെ തിരിച്ചെത്തിക്കാൻ ശ്രമം; സൂപ്പർ പരിശീലകന് വേണ്ടി 3 ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത്

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോബെര അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമെന്നുള്ളതാണ്. മൂന്ന് ഐഎസ്എൽ ക്ലബ്ബുകൾ അദ്ദേഹത്തെ അടുത്ത സീസണിൽ പരിശീലകനായി കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്നതായി പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകൻ ആണ് സെർജിയോ ലോബെരോ. മൂന്ന് സീസണുകളിൽ എഫ്സി ഗോവയെയും ഒരൊറ്റ സീസണിൽ മുംബൈ സിറ്റി എഫ്സിയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിൽ മുംബൈക്കൊപ്പം രണ്ട് കിരീടങ്ങൾ നേടാനും അദ്ദേഹത്തിന് സാധിച്ചു.

അറ്റാക്കിങ് ഫോർമേഷനിൽ ടീമിനെ അണിനിരത്തുന്ന ലോബെരയുടെ തന്ത്രം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഉള്ള മടങ്ങിവരവ് ആരാധകരും കാത്തിരിക്കുന്നുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോബെര അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുമെന്നുള്ളതാണ്. മൂന്ന് ഐഎസ്എൽ ക്ലബ്ബുകൾ അദ്ദേഹത്തെ അടുത്ത സീസണിൽ പരിശീലകനായി കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്നതായി പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മൂന്നു ക്ലബ്ബുകളുടെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ്സി, നിലവിലെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നിവരാണ് ലോബേരയെ നോട്ടമിട്ടിരിക്കുന്നത് എന്നാണ് സൂചനകൾ.

Also Read: ലൂണയ്ക്ക് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിൽ മറ്റൊരു വിദേശതാരം എത്തുമോ

അവസാനമായി അദ്ദേഹം ഇന്ത്യയിൽ പരിശീലിപ്പിച്ചത് മുംബൈ സിറ്റി എഫ്സിയെയാണ്. അന്ന് മുംബൈക്ക് പ്രഥമ ഐ എസ് എൽ കിരീടം നേടിക്കൊടുത്ത ലോബെരോ തൊട്ടടുത്ത സീസണിൽ ചൈനീസ് ക്ലബ്ബ് സിഷുവാൻ ജിയുനിയിലേക്ക് പോകുകയായിരുന്നു.

Also Read: ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ മാർക്കറ്റിൽ മുട്ടൻ പണി വരുന്നു; സൂപ്പർ താരങ്ങളെ സ്വന്തമാക്കാനാകില്ല

ലൂണയ്ക്ക് പകരം സൂപ്പർ കപ്പിൽ മറ്റൊരു വിദേശതാരം ബ്ലാസ്റ്റേഴ്‌സിൽ എത്തുമോ?

ദൈവ പുത്രൻ ഇത്തവണ അരങ്ങേറുമോ?; മറുപടിയുമായി നായകൻ രോഹിത് ശർമ