in , ,

LOLLOL LOVELOVE OMGOMG AngryAngry

നായക സ്ഥാനം തെറിക്കുമോ ? ഹർദിക്കിന്റെ കാര്യം കട്ടപ്പൊക

ഇന്നത്തെ മത്സരത്തിൽ ബുംറയെ പവർപ്ലേയിൽ കൃത്യമായി ഉപയോഗിക്കാത്തതും അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പരിചയ സമ്പത്തില്ലാത്ത സൗത്താഫ്രിക്കയിലെ 17 കാരൻ ബൗളറെ ഉജ്ജ്വല ഫോമിൽ നിൽക്കുന്ന ഹെഡിന് മുന്നിൽ ഇട്ട് കൊടുത്തതും വിമർശനങ്ങൾക്ക് കാരണമായി.കൂടാതെ ഹർദിക്കിന്റെ ഓവറുകളും ഏറെ മോശമാണ്.

മുംബൈയുടെ പുതിയ നായകൻ ഹർദിക് പാണ്ട്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പുതിയ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് ഹർദിക്കിനെ മുംബൈ. ഇന്ന് സൺറൈസസിനോടും 31 റൺസിന്റെ പരാജയം രുചിച്ചിരിക്കുകയാണ് മുംബൈ.

പരാജയപ്പെടുക എന്നത് സ്വാഭാവികമാണെങ്കിലും രണ്ട് മത്സരങ്ങളിലും ഹർദിക്കിനെ മോശം ക്യാപ്റ്റൻസിയും ചർച്ചയായിട്ടുണ്ട്. ആദ്യ മത്സരത്തിൽ ടിം ഡേവിഡിന് ശേഷം ഇറങ്ങിയ പാണ്ട്യയുടെ നടപടിക്കെതിരെ ഇർഫാൻ പത്താൻ അടക്കമുള്ള മുൻ താരങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ ന്യൂ ബോളിൽ ബുംറയെ ഉപയോഗിക്കാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

ഇന്നത്തെ മത്സരത്തിൽ ബുംറയെ പവർപ്ലേയിൽ കൃത്യമായി ഉപയോഗിക്കാത്തതും അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പരിചയ സമ്പത്തില്ലാത്ത സൗത്താഫ്രിക്കയിലെ 17 കാരൻ ബൗളറെ ഉജ്ജ്വല ഫോമിൽ നിൽക്കുന്ന ഹെഡിന് മുന്നിൽ ഇട്ട് കൊടുത്തതും വിമർശനങ്ങൾക്ക് കാരണമായി.കൂടാതെ ഹർദിക്കിന്റെ ഓവറുകളും ഏറെ മോശമാണ്.

ഇന്ന് കൂറ്റൻ സ്‌കോർ പിന്തുടർന്ന മുംബൈയ്ക്ക് വേണ്ടി ഹർദിക്ക് നടത്തിയ മെല്ലെപ്പോക്കും ചർച്ചയായിട്ടുണ്ട്. 20 പന്തിൽ 24 റൺസാണ് ഇന്ന് ഹർദിക് നേടിയത്. ഇത്തരത്തിൽ ഹർദിക്കിനെ മോശം ഫോമും മോശം ക്യാപ്റ്റൻസിയും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിട്ടുണ്ട്.

സാധാരണ ഗതിയിൽ മുംബൈ ആദ്യ മത്സരങ്ങളിൽ പരാജയപ്പെടാറുണ്ടെങ്കിലും മോശം ക്യാപ്റ്റൻസിയിൽ മുംബൈ ഇത്തരത്തിൽ പരാജയപ്പെട്ടിട്ടില്ല. ഹർദിക്കിനെ നായകനാക്കിയതിൽ പ്രതിഷേധിക്കുന്ന മുംബൈ ആരാധകർ ഇതിനോടകം ഹർദിക്കിനെ നായക സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആവശ്യം ഉയർത്തുകയാണ്.

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിദേശഓഫറുകൾ🔥ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളും രംഗത്തേക്ക്..

ദിമിത്രിയോസും ഡയസും ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മർകസ്, വിദേശസൈനിങ് അപ്ഡേറ്റ് ഇതാണ്..