in ,

CryCry

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിദേശഓഫറുകൾ?ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളും രംഗത്തേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർതാരമായ  ദിമിത്രിയോസിന്റെ ട്രാൻസ്ഫർ വാർത്തകളും ചർച്ചകളുമാണ് നിലവിൽ ആരാധകർക്കിടയിലുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിക്കുന്ന ഗ്രീക്ക് സൂപ്പർതാരമായ  ദിമിത്രിയോസിന്റെ ട്രാൻസ്ഫർ വാർത്തകളും ചർച്ചകളുമാണ് നിലവിൽ ആരാധകർക്കിടയിലുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ അവസാനിക്കുന്ന താരം അടുത്ത സീസണിൽ പുതിയ ക്ലബ്ബിൽ പന്ത് തട്ടിയെക്കുമെന്നാണ് കരുതുന്നത്. താരത്തിന് ഓഫറുമായി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെങ്കിലും ദിമി പ്രതീക്ഷിക്കുന്ന ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല.

മാത്രമല്ല ഐഎസ്എല്ലിൽ നിന്നും വിദേശ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ രംഗത്തുണ്ട്. വിദേശ ടീമുകളിൽ നിന്നും ദിമിത്രിയോസിനു ഓഫറുകൾമുന്നിലുണ്ട്. കൂടാതെ ഐഎസ്എൽ ടീമുകളിൽ നിന്നും ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫറുകൾ  വരുന്നുണ്ട്.

ഈസ്റ്റ്‌ ബംഗാൾ വളരെ മികച്ച ഓഫർ താരത്തിന് മുന്നിൽ വെച്ച് നീട്ടിയിട്ടുണ്ട്, ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം സ്വീകരിച്ചു എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാത്രമല്ല മുംബൈ സിറ്റി എഫ്സി കൂടി ദിമിക്ക് വേണ്ടിയുള്ള മത്സരത്തിൽ ജോയിൻ ചെയ്തിട്ടുണ്ട് എന്നാണ് നിലവിൽ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 121 ന്റെ മോശം കണക്കിൽ

നായക സ്ഥാനം തെറിക്കുമോ ? ഹർദിക്കിന്റെ കാര്യം കട്ടപ്പൊക